HOME
DETAILS
MAL
യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റല്‍ റെയ്ഡ്: എസ്.ഐക്ക് സ്ഥലംമാറ്റം
backup
December 09 2019 | 03:12 AM
തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐയെ സ്ഥലംമാറ്റി.
ഹോസ്റ്റലിലെ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടിയ കന്റോണ്‍മെന്റ് എസ്.ഐ ബിനുവിനെയാണ് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത്.
സി.ഐക്കും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഹോസ്റ്റലിലെ റെയ്ഡിനു പിന്നാലെ രണ്ടുപേരെയും എസ്.എഫ്.ഐ നേതാക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.
യൂനിവേഴ്സിറ്റി ഹോസ്റ്റലിലും പുറത്തും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."