HOME
DETAILS

നെയ്മര്‍ ബാഴ്‌സലോണയുടെ പടിയിറങ്ങുന്നു

  
backup
August 03, 2017 | 2:48 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa

മാഡ്രിഡ്: ദിവസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ടീമിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചതായി ക്ലബിന്റെ സ്ഥിരീകരണം.
നെയ്മര്‍ ജൂനിയര്‍ ക്ലബ് വിടാന്‍ അനുമതി ചോദിച്ചതായി ബാഴ്‌സലോണ അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോ തന്നാല്‍ ക്ലബ് വിടാന്‍ അനുമതി നല്‍കാമെന്ന് ബാഴ്‌സ അറിയിച്ചു.
കഴിഞ്ഞ ദിവസം നെയ്മറും പിതാവും ഏജന്റും ചേര്‍ന്ന് ക്ലബ് വിടാന്‍ സമ്മതം ചോദിച്ചു. ഓഗസ്റ്റ് ഒന്ന് പൂര്‍ത്തിയായതിനാല്‍ നെയ്മറിന് നല്‍കേണ്ട ബോണസ് താത്കാലികമായി തടഞ്ഞു വച്ചിരിക്കുകയാണ്. പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നെയ്മറിന് കോച്ച് അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്ലബിന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസങ്ങളായി നെയ്മര്‍ ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും താരമോ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരോ പ്രതികരിച്ചിരുന്നില്ല. പരിശീലനത്തിനിടെ ടാക്ലിങില്‍ ക്ഷുഭിതനായി സഹ താരത്തിന് നേരെ കയര്‍ക്കുന്നതിന്റേയും ജേഴ്‌സി ഊരിയെറിഞ്ഞ് ക്യാംപ് വിടുന്നതിന്റെയും വീഡിയോ അടക്കമുള്ളവ പ്രചരിച്ചതോടെ താരം ക്ലബുമായി അസ്വാരസ്യത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
ബ്രസീല്‍ സൂപ്പര്‍ താരം പി.എസ്.ജിയിലേക്ക് ചേക്കേറിയാല്‍ റെക്കോര്‍ഡ് തുകയ്ക്കാവും കൈമാറ്റം നടക്കുക. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മര്‍ മാറും. നെയ്മര്‍ക്കായി ഏതാണ്ട് 1641 കോടി രൂപ റിലീസ് ക്ലോസ് നല്‍കാന്‍ പി.എസ്.ജി തയാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്‌സലോണയുമായി നെയ്മറിന്റെ കരാര്‍ തീര്‍ന്നിട്ടില്ല. 2021 വരെ നെയ്മറിന്റെ കരാര്‍ കാലാവധി നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കരാര്‍ തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കില്‍ കളിക്കാരനോ, അദ്ദേഹത്തെ സ്വന്തമാക്കുന്ന ക്ലബോ നല്‍കേണ്ട തുകയാണ് റിലീസ് ക്ലോസ്.
ബാഴ്‌സലോണ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തി സഹ താരങ്ങളോട് യാത്ര ചോദിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2013ല്‍ ബ്രസീല്‍ ക്ലബ് സാന്റോസില്‍ നിന്നാണ് നെയ്മര്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. 186 മത്സരങ്ങളില്‍ ബാഴ്‌സലോണയ്ക്കായി കളിച്ച നെയ്മര്‍ 105 ഗോളുകളും 80 ഗോളവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് ലാലിഗ കിരീടങ്ങള്‍, ഒരു ചാംപ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് കപ്പ് നേട്ടങ്ങളിലും ബ്രസീല്‍ സൂപ്പര്‍ താരം പങ്കാളിയായി.
സമീപ കാലത്ത് മെസ്സിയും സുവാരസും നെയ്മറും അണിനിരന്ന ബാഴ്‌സലോണ മുന്നേറ്റം എതിര്‍ ടീമുകളുടെ പേടി സ്വപ്‌നവും ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട സഖ്യവുമായിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ എം.എസ്.എന്‍ ത്രയം എന്ന പേരില്‍ വിളിച്ച സഖ്യം കൂടിയാണ് നെയ്മറിന്റെ പിന്‍മാറ്റത്തോടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  14 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  14 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  14 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  14 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  14 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  14 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  14 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  14 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  14 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  14 days ago