അനില്‍കുമാറിന്റെ ആത്മഹത്യ; തലപ്പുഴ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് 12ന്
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍കുമാറിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് അത്മഹത്യാ കുറിപ്പില്‍ പേരുള്ള ബാങ്ക് പ്രസിഡന്റയായിരുന്ന പി. വാസു, ബാങ്ക് സെക്രട്ടറി നസീമ, സുനിഷ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12ന് തലപ്പുഴ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ചെയര്‍മാന്‍ എം.ജി ബിജു, ജനറല്‍ കണ്‍വീനര്‍ അമൃതരാജ്, അസിസ് കോട്ടയില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അനില്‍കുമാറിന്റെ മരണത്തിന് കരാണമായവരെ പത്ത് ദിവസമായിട്ടും പൊലിസ് നടപടിയെടുക്കത്തത് പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കിലെ മുഴുവന്‍ ഇടപാടുകളും കുറ്റരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണം. അനില്‍കുമാറിന്റെ ബാഗും ഡയറിയും ബാങ്കില്‍ നിന്ന് പൊലിസ് എത്രയും പെട്ടന്ന് എറ്റെടുത്ത് ഫോറന്‍സിക് പരിശോധനയക്ക് വിധേയമക്കണമെന്നും ഉത്സവചന്തകകളിലെ ഇടപാടുകള്‍, കാര്‍ഷി നഴ്‌സറി, കാര്‍ഷികയന്ത്രങ്ങളുടെ നടത്തിപ്പ്, വളം ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പി.കെ സിദ്ദീഖ്, എം. അബദുള്‍റഹിമാന്‍, ഗിരിഷ് കട്ടക്കളം, എം.കെ ജബ്ബാര്‍, വി. ജിതേഷ്, പി.എസ് മുരുകേശന്‍, അബ്ദുല്‍ നിഷാദ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."