'വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുക എന്നത് മനുഷ്യാവകാശം'
കൊടുങ്ങല്ലൂര്‍: വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കാനുള്ള അവകാശവും മനുഷ്യാവകാശമാണെന്ന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നയിച്ച ഭാരതീയം പൈതൃകയാത്രയോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാനുള്ള അവകാശത്തിനു മേല്‍ കോടതി കടന്നു കയറുന്നത് അഭിലഷണീയമല്ല. ഇസ്‌ലാമിക സന്ദേശങ്ങളെ ഒഴിവാക്കിക്കൊണ്ട് മനുഷ്യാവകാശത്തെ കുറിച്ച് പറയാനാകില്ലെന്നും ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. മനുഷ്യാവകാശത്തെ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ നിര്‍വചിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം എന്ന് ചടങ്ങില്‍ സംസാരിച്ച എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍ അഭിപ്രായപ്പെട്ടു. എളുപ്പത്തില്‍ വ്രണപ്പെടുന്നതല്ല ഇസ്‌ലാമിന്റെ വികാരമെന്നും അത്രകണ്ട് പക്വമായ ചിന്താധാരയാണ് ഇസ്‌ലാമെന്നും കമല്‍ സി. നജ്മല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."