HOME
DETAILS
MAL
വരനേയും മാതാവിനേയും വധുവിന്റെ പിതാവും സംഘവും അക്രമിച്ചതായി പരാതി
backup
August 09 2016 | 04:08 AM
കരുനാഗപ്പള്ളി: നവവധുവിന്റെ പിതാവും സംഘവും വരനേയും മാതാവിനേയും വീട് കയറി അക്രമിച്ചതായി പരാതി. തൊടിയൂര്‍ പ്ലാവിള ജങ്ഷന് സമീപം ചെങ്കിലാത്ത് കിഴക്കതില്‍ ആസാദ് (28), മാതാവ് ഐഷാകുഞ്ഞ് (48) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
ഇരുവരേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വിവാഹം പടിഞ്ഞാറേതെരുവ് മുസ്ലിം ജമാഅത്തില്‍ നടന്ന സമൂഹവിവാഹത്തിലൂടെയാണ് ആസാദും കൃഷ്ണപുരം മുക്കട കാട്ടില്‍ വീട്ടില്‍ ഹബീബിന്റെ മകള്‍ ഹന്ഷയും വിവാഹിതരായത്. രണ്ടു മാസം മുന്‍പായിരുന്നു വിവാഹം.ഇതിനിടെ ഉണ്ടായ കുടുംബ പ്രശനമാണ് അക്രമത്തില്‍ കലാശിച്ചത്. കസേര കൊണ്ടുള്ള അടിയില്‍ തലയ്ക്കും കൈ കാലുകള്‍ക്കും പരുക്കേറ്റതായി ആസാദ് പറഞ്ഞു. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."