റയാണ്‍ ഗോണ്‍, പ്രായം വെറും എട്ട് വയസ്; 2019 ല്‍ ഈ മിടുക്കന്‍ യൂട്യൂബില്‍ നിന്നും നേടിയത് 185 കോടി
ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത പേരാണ് റയാണ്‍ ഗോണ്‍, പ്രായം വെറും എട്ട് വയസ്സ്. എന്നാല്‍ ഈ മിടുക്കന്‍ യൂട്യൂബില്‍ നിന്നും വര്‍ഷം തോറും സമ്പാദിക്കുന്നത് കോടികളാണ്. 2019 ല്‍ യുട്യൂബില്‍ നിന്ന് ലഭിച്ചത് 185 കോടി രൂപയാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി സത്യമാണ്.
റയാന്‍സ് വേള്‍ഡ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ഈ എട്ട് വയസുകാരന്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നത്. ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുടെ പട്ടികയില്‍ മുന്‍നിരയിലാണ് റയാനും.
2015 ല്‍ റയാന്റെ മാതാപിതാക്കളാണ് മകന്റെ പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് സബ്‌സക്രൈബേഴ്‌സിന്റെ എണ്ണം 2 കോടി കവിഞ്ഞു. റയാന്‍ ടോയ്‌സ് റിവ്യൂ എന്ന പേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വിഡിയോകള്‍ വലിയ ഹിറ്റായി. നൂറ് കോടിയിലധികം പ്രാവിശ്യമാണ് ഓരോ വിഡിയോകളും ലോകമെമ്പാടുമായി പ്ലേ ചെയ്യപ്പെട്ടത്.
ഇതിനു ശേഷം, പഠന വിഷയങ്ങളും ചാനലില്‍ അപ്ലോ!ഡ് ചെയ്യാന്‍ തുടങ്ങിയതോടെ കാഴ്ച്ചക്കാരുടെ എണ്ണവും കൂടി തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."