HOME
DETAILS

'ഹിന്ദുരാഷ്ട്ര വിധി': മേഘാലയ ഹൈക്കോടതി ജഡ്ജിയെ പുറത്താക്കണമെന്ന് സി.പി.എം

  
backup
December 14, 2018 | 11:31 AM

54645645645645645623-2

 

ന്യൂഡല്‍ഹി: വിവാദ ഉത്തരവ് പുറപ്പെടുവിച്ച മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്‍ സെന്നിനെ പുറത്താക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജഡ്ജിയുടെ വിവാദ ഉത്തരവിലെ നിരീക്ഷണങ്ങളെ അപലപിച്ച പോളിറ്റ്ബ്യൂറോ, വിധി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ടു. ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനു കാരണമാവും. അത്തരത്തില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സെന്നിനെ കോടതിനടപടിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് തയ്യാറാവണം. ഒപ്പം ജസ്റ്റിസ് സെന്നിനെ പാര്‍ലമെന്റ് ഇംപീച്‌മെന്റ് നടപടിക്കു വിധേയമാക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നുമുള്‍പ്പെടെയുള്ള നിരീക്ഷണങ്ങളാണ് കഴിഞ്ഞദിവസം ജസ്റ്റിസ് സെന്‍ നടത്തിയത്. ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തില്‍ ആയതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു. പക്ഷേ ഇന്ത്യ മതേതരരാജ്യമായി നിലനില്‍ക്കുകയാണ് ഉണ്ടായതെന്ന് പറഞ്ഞ ജസ്റ്റിസ് സെന്‍ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്ന മുസ്‌ലിം ഇതരവിഭാഗങ്ങളെ രേഖകള്‍ ആവശ്യപ്പെടാതെ പൗരത്വം നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള നിരവധി നിര്‍ദേശങ്ങളും സര്‍ക്കാരിനു നല്‍കിയിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; സമരവിജയത്തിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago