പ്രായമുള്ള അമ്മമാരെ ആദരിക്കുന്നു
കോട്ടയം: രാമായണ മാസാചരണത്തോടനുബന്ധിച്ച് പ്രായമായ അമ്മമാരെ ആദരിക്കുന്നതിനായി 'കൗസല്യാവന്ദനം- മാതൃപൂജ' പരിപാടി സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഒമ്പതുമണിക്ക് കോട്ടയം തിരുനക്കര ക്ഷേത്രശിവശക്തി ഓഡിറ്റോറിയത്തില്‍ 60 വയസ് കഴിഞ്ഞ 108 അമ്മമാരെ ആദരിക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം ജില്ലാ കലക്ടര്‍ സി.എ ലത, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, സംഗീതസംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രന്‍, ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.എസ് ശ്യാമള പങ്കെടുക്കും.
16ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ രാമായണമാസാചരണ സമാപനസദസ് നടക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."