വിവാദ ഉത്തരവ് ഡി.ഇ.ഒ പിന്‍വലിച്ചു
കല്‍പ്പറ്റ: അര്‍ധ വാര്‍ഷിക പരീക്ഷ നടക്കുന്ന ദിവസം തന്നെ പത്താംതരത്തിലെ ഉത്തരപേപ്പറുകള്‍ മൂല്ല്യനിര്‍ണയം നടത്തണമെന്നുള്ള വിവാദ ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പിന്‍വലിച്ചു. തലതിരിഞ്ഞ റിപ്പോര്‍ട്ടാണിതെന്ന് കാണിച്ച് ഇന്നലെ സുപ്രഭാതം വാര്‍ത്ത് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ജില്ലയിലെ അധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സംയുക്ത യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കുകയാണെന്ന കാര്യം ഡി.ഇ.ഒ വ്യക്തമാക്കിയത്. പുതുക്കിയ ഉത്തരവ് പ്രകാരം 31നകം മൂല്ല്യനിര്‍ണയം നടത്തി പ്രസ്തുത വിവരങ്ങള്‍ ഡയറ്റിനെ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന് അധ്യക്ഷനായ യോഗത്തിലാണ് ഡി.ഇ.ഒ ഉത്തരവ് പിന്‍വലിക്കുന്നത് അറിയിച്ചത്. അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 11ന് തുടങ്ങി 21നാണ് അവസാനിക്കുന്നത്. രാവിലെയും ഉച്ചക്കും രണ്ട് പരീക്ഷകള്‍ വീതമാണ് നടക്കുന്നത്. പരീക്ഷ നടക്കുന്നതിനാല്‍ അധ്യാപകരുടെ ജോലി ക്ലാസ് മുറികളിലായിരിക്കും.
ഇതിനിനെടയാണ് പരീക്ഷ നടക്കുന്നതിനിടയില്‍ തന്നെ ഉത്തര പേപ്പറുകള്‍ മൂല്ല്യനിര്‍ണയം ചെയ്യണമെന്ന് കാണിച്ചുള്ള ഉത്തരവ് ഡി.ഇ.ഒ ഇറക്കിയത്.
പരീക്ഷയും മൂല്ല്യനിര്ണയവും കുട്ടികളെ വിലയിരുത്തലും ഉത്തരവ് നടപ്പാക്കിയാല്‍ പ്രഹസനമാവുമെന്നും പരീക്ഷ നടത്തിപ്പ് താളം തെറ്റുമെന്നും കാണിച്ചായിരുന്നു അധ്യാപക സംഘടനകള്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."