പൊന്നാനിയില്‍ ഇനി ശുദ്ധീകരിച്ച കുടിവെള്ളം
പൊന്നാനി: പൊന്നാനിയുടെ എക്കാലത്തേയും സ്വപ്ന പദ്ധതിയായ പൊന്നാനി കുടിവെള്ള പദ്ധതി 24 ന് ജലസേചന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും. 75 കോടി രൂപയാണ് ആദ്യഘട്ടത്തിനായി ചെലവഴിക്കുന്നത്. ട്രാറ്റ്‌മെന്റ് പ്ലാന്റും അനുബന്ധ പൈപ്പ് ലൈന്‍ സംവിധാനവുമാണ് ആദ്യഘട്ടത്തില്‍. 25 വര്‍ഷം മുന്നില്‍ കണ്ടു കൊണ്ടുള്ള വിതരണ ശൃംഖലയാണ് രണ്ടാം ഘട്ടത്തില്‍.
പൊന്നാനി മണ്ഡലം പൂര്‍ണമായും, തവനൂര്‍ മണ്ഡലത്തിലെ കാലടി, എടപ്പാള്‍, തവനൂര്‍, വട്ടംകുളം എന്നീ നാലു പഞ്ചായത്തുകളിലും ഈ കുടിവെളള പദ്ധതിയിലൂടെ ശുദ്ധ ജലം ലഭ്യമാകും.
പൊന്നാനി നഗരസഭയിലെയും സമീപത്തെ ഒമ്പത് പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായകമാകുന്നതാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.ദിവസവും 50 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച ജലം പൊന്നാനിയില്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. നരിപ്പറമ്പ് പമ്പ് ഹൗസിനോട് ചേര്‍ന്ന് പുതിയ പമ്പിങ് കേന്ദ്രവും ശുദ്ധീകരണ ശാലയും നിര്‍മിക്കും.
രണ്ടു പാക്കേജുകളിലായി തയാറാക്കിയ പദ്ധതികള്‍ വ്യത്യസ്ത കരാറുകാരാണ് ഏറ്റെടുത്തിരിക്കുന്നത്. പമ്പ് ഹൗസിലെ നിര്‍മാണത്തിന് 40 കോടിയുടെ പദ്ധതിയും ശുദ്ധീകരിച്ച ജലത്തിന്റെ ഒരു ഭാഗം തൃക്കണാപുരം ഡാനിഡ ശുദ്ധജല പദ്ധതിയിലേക്ക് എത്തിക്കുന്നതിന് 16 കോടിയുടെ പദ്ധതിയുമാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിനു പുറമേ ഇലക്ട്രിക്കല്‍ നിര്‍മാണത്തിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. നിലവില്‍ ശുദ്ധീകരണമൊന്നും നടക്കാതെ ഭാരതപ്പുഴയില്‍നിന്ന് നേരിട്ട് ജലം വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയിലും സമീപ പഞ്ചായത്തുകളിലും ഇനി ശുദ്ധജലം ലഭിക്കും.
പൊന്നാനി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും പൂര്‍ണമായി ശുദ്ധീകരിച്ച ജലമാണ് ഇനി വിതരണം ചെയ്യുക. തൃക്കണാപുരത്തെ ഡാനിഡ ശുദ്ധജല പദ്ധതിയിലേക്ക് ശുദ്ധീകരിച്ച ജലമെത്തിക്കുന്നതിന് എട്ട് കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിക്കുന്നുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. തുക കിഫ്ബിയില്‍നിന്നാണ് ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."