HOME
DETAILS

ഹജ്ജാജിമാര്‍ക്കുള്ള കുത്തിവയ്പ്പ് നടത്തി

  
backup
August 09, 2016 | 8:14 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%a4


കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്ന കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഹജ്ജാജിമാര്‍ക്കുള്ള കുത്തിവയ്പ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച് നടന്നു. മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവെന്‍സ്, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവ നല്‍കി. കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലെയും നീലേശ്വരം മുനിസിപ്പാലിറ്റിയിലെയും ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ചു നല്‍കിയത്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത, ജില്ലാ ട്രെയിനര്‍ എന്‍.പി സൈനുദ്ധീന്‍, ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ പ്രസിഡന്റ് പി.എം ഹസ്സന്‍ ഹാജി, ഭാരവാഹികളായ എ അബ്ദുല്ല, പി.എം കുഞ്ഞബ്ദുള്ള ഹാജി, കെ.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ട്രെയിനര്‍മാരായ ഹമീദ് ഹാജി കോട്ടിക്കുളം, ഇ.എം.കുട്ടി ഹാജി, അബ്ദു സത്താര്‍, മുനീര്‍ എം.കെ, എം.ഇബ്രാഹിം, നസീറ എം.പി, സൗദ ടി.കെ.പി, സുബൈര്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി. ഹജ്ജാജിമാര്‍ക്കുള്ള മൂന്നാംഘട്ട പരിശീലന പരിപാടി ഉദുമ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് ആഗസ്റ്റ്14ന് ഞായര്‍ രാവിലെ ഒന്‍പതിന് കോട്ടിക്കുളം മദ്‌റസ ഹാളില്‍ വച്ചും കാഞ്ഞങ്ങാട് മണ്ഡലം നീലേശ്വരം മുനിസിപ്പാലിറ്റി എന്നീ ഭാഗങ്ങളിലുള്ളവര്‍ക്കു 15ന് തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് ഹോസ്ദുര്‍ഗ് ടൗണ്‍ മദ്‌റസ ഹാളില്‍ വച്ചും നടക്കും. ജില്ലാ ട്രെയിനര്‍ എന്‍.പി സൈനുദ്ധീന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഭരണമാറ്റമോ...തുടര്‍ച്ചയോ...,; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 

Kerala
  •  a day ago
No Image

പെരിയാര്‍ വാലി കനാലില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം: മരണസംഖ്യ മൂന്നായി; വിടപറഞ്ഞ് എമില്‍ സുനിലും

Kerala
  •  a day ago
No Image

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ച നടന്‍ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

Kerala
  •  a day ago
No Image

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

Kerala
  •  a day ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞു, സഹോദരനെ ശ്വാസംമുട്ടിച്ചു; സജിയുടെ കുറ്റസമ്മതമൊഴി പുറത്ത്

Kerala
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം

Kerala
  •  a day ago
No Image

വൈദ്യുതിക്കായി നെട്ടോട്ടം; അപ്പോഴും ചെങ്കുളം പദ്ധതിക്ക് പച്ചക്കൊടിയില്ല 

Kerala
  •  a day ago
No Image

ഗ്രീൻഫീൽഡ് ദേശീയപാത കേന്ദ്രത്തിന്റെ മുൻഗണനാ പട്ടികയിലില്ല; നിർമാണം വൈകും

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ്; കലക്ടർമാർക്ക് ഇന്ധനത്തിനായി അനുവദിച്ചത് ഏഴ് കോടി

Kerala
  •  a day ago
No Image

മന്ത്രിമാരിൽ ആര് വാഴും, വീഴും? ഫലമറിയാൻ ഇനി ആറുനാൾ 

Kerala
  •  a day ago