ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടമെന്നത് സ്വപ്നമായി അവശേഷിക്കുന്നു
ഈരാറ്റുപേട്ട: ആരംഭിച്ച നാള്‍ മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടമെന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു.
നിലവില്‍ നഗരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ അസൗകര്യങ്ങള്‍ മാത്രമാണുള്ളത്. നല്ല റോഡ് പോലുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് അഗ്നിശമനസേനയുടെ പ്രവര്‍ത്തനം. 100 മീറ്ററോളം ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ചാലേ പ്രധാന റോഡിലെത്തുകയുള്ളു.
പലപ്പോഴും വെള്ളം നിറയ്ക്കുവാനും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേ അവസ്ഥയാണുള്ളത്. ഇതിനെല്ലാം പരിഹാരം കാണണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് പൂമാര്‍ റോഡില്‍ മറ്റക്കാട് പ്രധാന റോഡിനോട് ചേര്‍ന്ന് 20 സെന്റ് പുറമ്പോക്ക് സ്ഥലം കണ്ടെത്തിയത്. സ്ഥലം ഫയര്‍ഫോഴ്‌സിന് കൈമാറുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാകുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക്‌നയം മൂലം ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. ജലസേചന പദ്ധതിയ്ക്കായി നിര്‍മിച്ച കുളവും ഇതിനുള്ളില്‍ത്തന്നെയുണ്ട്. സ്ഥലത്തിന് ഒരു വശത്തുകൂടി തോട് ഒഴുകുന്നതിനാല്‍ ജലക്ഷാമത്തിനും സാധ്യതയില്ല.
ടൗണില്‍ നിന്ന് മാറിയ സ്ഥലമായതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ ഉണ്ടാകുന്ന ഗാതഗത തടസവും ഇല്ലാതാകും.
അടിയന്തിരമായി കെട്ടിടം പണിത് സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."