HOME
DETAILS

സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വീടുകളില്‍ പരിശോധന ശക്തമാക്കുന്നു

  
backup
August 08 2017 | 18:08 PM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ താലൂക്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം വീടുകളില്‍ പരിശോധന നടത്തി. ആല പഞ്ചായത്തിലെ ആല, പെണ്ണുക്കര ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ചാണ് അനര്‍ഹരെ കണ്ടെത്തുകയും റേഷന്‍ കാര്‍ഡ് പിടിച്ചെടുത്ത് പൊതുവിഭാഗം ആക്കി മാറ്റുകയും ചെയ്തത്. 

1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പട്ടാളക്കാര്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ മേഖല, സര്‍വിസ് പെന്‍ഷന്‍ കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ വിദേശത്ത് തൊഴിലെടുക്കുന്ന അംഗങ്ങള്‍ ഉള്ളവര്‍, ഉയര്‍ന്ന സാമ്പത്തികം ഉള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ തുടങ്ങി പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്തവര്‍ മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ് കൈവശം വച്ചിട്ടുണ്ടെങ്കില്‍ സ്വയം ഒഴിവാകുവാന്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഉടന്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കര്‍ശന നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നും വീടുകള്‍ സന്ദര്‍ശിച്ചുള്ള പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ ബി.എസ്. പ്രകാശ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago