HOME
DETAILS

'സുസ്ഥിരം കാരശ്ശേരി': ഏകദിന ശില്‍പശാല നാളെ

  
backup
August 08, 2017 | 9:13 PM

%e0%b4%b8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf

മുക്കം: കാരശ്ശേരി പഞ്ചായത്ത് നടപ്പാക്കിയ 'സുസ്ഥിരം' പദ്ധതി പ്രകാരം വാര്‍ഡുതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ക്ഷീരമേഖലയിലും ഇറച്ചി, മുട്ട, തേന്‍ ഉല്‍പ്പാദനത്തിലും സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ശില്‍പശാല നാളെ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തിലെ തൊഴിലില്ലായ്മക്കു പരിഹാരം കാണാനും ഓരോ കുടുംബത്തിനും സുസ്ഥിര വരുമാനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതുപ്രകാരം പഞ്ചായത്തിലെ സന്നദ്ധരായവര്‍ക്കെല്ലാം പശുവളര്‍ത്തുന്നതിനും ഫാമുകള്‍ തുടങ്ങുന്നതിനും സാമ്പത്തിക സഹായം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പഞ്ചായത്തില്‍ തന്നെ വിപണി കണ്ടെത്തുന്നതിന് മാര്‍ക്കറ്റിങ് സൊസൈറ്റിയും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
നിലവില്‍ സംസ്ഥാനത്ത് ഏറ്റവുമധികം തേന്‍ കര്‍ഷകരുള്ള പഞ്ചായത്താണ് കാരശ്ശേരി. എന്നാല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുകയാണ് പതിവ്. ഇതിനു മാറ്റം വരുത്തി മുഴുവന്‍ തേനീച്ച കര്‍ഷകരുമായി സഹകരിച്ച് കാരശ്ശേരി ബ്രാന്‍ഡ് തേന്‍ വിപണിയിലിറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ വിനോദ്, വി.പി ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, വെറ്റിനറി ഡോക്ടര്‍ പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago