HOME
DETAILS

അവര്‍ ഇനി കുടുംബശ്രീയുടെ കരുതലില്‍ അന്തിയുറങ്ങും

  
backup
December 19, 2018 | 8:06 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ കുടുംബശ്രീയുടെ കരുതലില്‍ നിര്‍ധനയായ വീട്ടമ്മക്കും കുടുംബത്തിനും വീടൊരുങ്ങി. വീടിന്റെ താക്കോല്‍ദാനം പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. നാലു ലക്ഷം രൂപ ചെലവാക്കി 450 സ്‌ക്വയര്‍ഫീറ്റിലാണ് മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയായ വീട് കൈമാറിയതെന്ന് പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മോളി ജോര്‍ജ്ജ് പറഞ്ഞു. പഞ്ചായത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളും 100 രൂപ സ്വരുകൂട്ടിയാണ് മാതൃകാപരമായ പ്രവൃത്തി സഫലീകരിച്ചത്.  കുടുംബശ്രീ ജില്ലാമിഷന്റെ പ്രചോദനമാണ് ഇതിനു പ്രേരണയായത്. ജില്ലയില്‍ മുള്ളന്‍കൊല്ലി, മേപ്പാടി പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റും സമാനമായ രീതിയില്‍ നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്.  പുല്‍പ്പള്ളി പഞ്ചായത്തിലെ 20ാം വാര്‍ഡ് സി.ഡി.എസ് അംഗങ്ങളുടെ എക്‌സിക്യൂട്ടിവ് യോഗ പ്രകാരമാണ് ഗുണഭോക്താവിനെ കണ്ടെത്തിയത്. സ്വന്തമായി സ്ഥലമുള്ളവരും സര്‍ക്കാരിന്റെ മറ്റു വീട് നിര്‍മാണ പദ്ധതികളില്‍ ഗുണഭോക്താക്കളല്ലാത്തവരും സ്വന്തമായി വീട് നിര്‍മിക്കാന്‍ ശേഷിയില്ലാത്തവരുമായവരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു 2017 പകുതിയോടെ തുടങ്ങിയ വീടു നിര്‍മാണം 2018 ജൂലൈയില്‍ പൂര്‍ത്തീകരിച്ചിരുന്നു.  പുല്‍പ്പള്ളിയിലെ ബാബുലയനാണ് വീടു നിര്‍മാണം കരാറേറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. പുല്‍പ്പള്ളി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ 2.17 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കുടുംബശ്രീ അക്കൗണ്ടന്റ് ഷിബിന്‍ ജോസഫ്, സി.ഡി.എസ് അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  18 minutes ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  24 minutes ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  an hour ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  an hour ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  8 hours ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  9 hours ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  9 hours ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  10 hours ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  10 hours ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  10 hours ago