HOME
DETAILS

പൊലിസുകാരെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാരെ പിടികൂടിയില്ല; സി.ഐയ്ക്ക് സ്ഥലംമാറ്റം

  
backup
December 19, 2018 | 10:46 AM

sfi-workers-attacked-police-ci-transfer

തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കന്റോണ്‍മെന്റ് സി.ഐ സജ്ജാദിനെ സ്ഥലം മാറ്റി. ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റം. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ പ്രധാനപ്രതി നസീം ഉള്‍പ്പടെയുള്ളവരെ പൊലിസ് ഇപ്പോഴും പിടികൂടിയിട്ടില്ല.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലിസുകാരെ ക്രൂരമായി മര്‍ദിച്ചത്. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിനു സമീപത്ത് ട്രാഫിക് പൊലിസുകാരന്‍ അമല്‍കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലിസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂനിഫോമില്‍ പിടിച്ചു തള്ളി. ഇതുകണ്ട് സമീപത്തു നിന്ന പൊലിസുകാരായ വിനയചന്ദ്രനും ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂനിവേഴ്‌സിറ്റി കോളജിനു സമീപത്തുനിന്ന് ഇരുപതോളം വിദ്യാര്‍ഥികള്‍ ഓടിയെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടു പൊലിസുകാരെയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  8 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  8 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  8 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  8 days ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  8 days ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  8 days ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  8 days ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  8 days ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  8 days ago