HOME
DETAILS
MAL
സര്‍ക്കാര്‍ ആര്‍.ബി.ഐയില്‍ നിന്ന് ഇടക്കാല വിഹിതം ആവശ്യപ്പെടുമെന്ന് ധന മന്ത്രാലയം
backup
December 19 2018 | 15:12 PM
ന്യൂഡല്‍ഹി: ആര്‍.ബി.ഐ കരുതല്‍ ശേഖരത്തില്‍ നിന്ന് പണം ചോദിച്ചത് വിവാദമായതിനു പിന്നാലെ, പണത്തിനായി പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ആര്‍.ബി.ഐയില്‍ നിന്ന് ഇടക്കാല വിഹിതം ആവശ്യപ്പെടുമെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതിനായി പാര്‍ലമെന്റിന്റെ അനുമതി തേടുമെന്നും ഗാര്‍ഗ് പറഞ്ഞു.
കരുതല്‍ ധന ശേഖരത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടത്, ആര്‍.ബി.ഐ ആക്ടിലെ ഏഴാം വകുപ്പില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ ശ്രമം തുടങ്ങിയ നീക്കങ്ങള്‍ വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉര്‍ജിത്ത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയും പകരം, ശക്തികാന്ത ദാസ് ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."