ഇറാന്‍ ഡ്രോണ്‍ യു.എസ് നേവി വിമാനത്തിനരികെ: പ്രകോപനപരമെന്നു യു.എസ് നേവി
റിയാദ്: ഗള്‍ഫ് കടലില്‍ നങ്കൂരമിട്ട അമേരിക്കന്‍ നേവിയുടെ യുദ്ധവിമാനങ്ങള്‍ക്കരികിലൂടെ ഇറാന്‍ ഡ്രോണ്‍ പറന്നത് പ്രകോപനപരമെന്നു യു.എസ്. യു.എസ് നേവി യുദ്ധവിമാനത്തിന്റെ 100 ഫീറ്റ് അടുത്തു കൂടെ പറന്ന ഡ്രോണ്‍ യു.എസ് വിമാനത്തിന് മുകളിലായി ഇറങ്ങാന്‍ ശ്രമം നടത്തിയതായും യു.എസ് നേവി അറിയിച്ചു. മുന്നറിയിപ്പുമായി റേഡിയോ സന്ദേശങ്ങള്‍ അയച്ചിട്ടും അത് കാര്യമാക്കാതെയാണ് ഡ്രോണ്‍ പറന്നെത്തിയതെന്നും യു.എസ് നേവി ഓഫിസര്‍ പറഞ്ഞു. മുന്‍പും നിരവധി തവണ തങ്ങളെ പ്രകോപിപ്പിക്കാന്‍ ഇറാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ ഇത് 13 ആം തവണയാണ് സുരക്ഷിതമല്ലാത്ത നീക്കമെന്നും ബഹ്‌റൈനിലെ യു.എസ് നേവി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പറഞ്ഞു.
അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് നിമിത്സില്‍ നിന്നും മധ്യ അറേബ്യന്‍ ഗള്‍ഫിലെ അന്താരാഷ്ട്ര വ്യോമപാതയില്‍ എഫ്/18-ഇ സൂപ്പര്‍ ഹോര്‍ണറ്റ് കൈകാര്യം ചെയ്യുമ്പോള്‍ മാന്യതയില്ലാത്ത നീക്കവുമായാണ് ഇറാന്റെ ചെറുവിമാനം പറന്നതെന്നു യു.എസ് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 200 മീറ്റര്‍ അകലത്തില്‍ 1100 മീറ്റര്‍ ഉയരത്തിലായി ഡ്രോണ്‍ പറന്നെത്തിയത് ഗൗരവമായാണ് യു.എസ് നേവി കാണുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."