HOME
DETAILS

ദമ്പതികളെ അക്രമിച്ച് കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍

  
backup
December 21 2018 | 20:12 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%b5-2

 

കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് വീട്ടില്‍ നിന്നു പണവും 60 പവന്‍ സ്വര്‍ണാഭരണവും കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍, ഭാര്യ സരിതാകുമാരി എന്നിവരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലാണു ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാല്‍ (19) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യാനായി പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നു പൊലിസ് അറിയിച്ചു.
ന്യൂഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂര്‍ സിറ്റി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും എ.എസ്.ഐ കെ. രാജീവനും ചേര്‍ന്നാണ് ഹിലാലിനെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ നാലുപ്രതികളെ കൂടി പിടികൂടാനുണ്ട്. ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായ ഹിലാലെന്ന് അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാസംഘത്തില്‍പ്പെട്ട ഹിലാല്‍ ബംഗ്ലാദേശ് കുല്‍ന ജില്ലയിലെ മോറല്‍ഗഞ്ച് സ്വദേശിയാണ്. കവര്‍ച്ചയ്ക്കിടെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്താനും മടിക്കാത്തവരാണു ഹിലാലിന്റെ സംഘമെന്നും പൊലിസ് പറഞ്ഞു. സമാന രീതിയില്‍ എറണാംകുളത്ത് നടന്ന കവര്‍ച്ചയിലും ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. ഈ കവര്‍ച്ചയുടെ സമാന സ്വഭാവമായിരുന്നു വിനോദ്ചന്ദ്രന്റെ വീട്ടിലെ കവര്‍ച്ചയെന്നും പൊലിസ് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നു ചെന്നൈ, മംഗളൂരു വഴിയാണു കവര്‍ച്ചാസംഘം കേരളത്തിലെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിനു കണ്ണൂരിലെത്തിയ സംഘം അഞ്ചിനു ട്രേഡ് ഫെയര്‍ നടക്കുന്ന സ്ഥലങ്ങളില്‍ സമയം ചെലവഴിച്ചു. രാത്രിവൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ട്രാക്കിലൂടെ നടന്നാണ് ഉരുവച്ചാലിലെത്തുന്നത്. മറ്റു രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തി ഒന്നും ലഭിക്കാത്തതോടെയാണു വിനോദ്ചന്ദ്രന്റെ വീട്ടിലെത്തിയത്. തുടര്‍ന്നു വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിക്കുകയും 60 പവന്‍ സ്വര്‍ണാഭരണങ്ങളും ഫോണുകളും ലാപ്‌ടോപ്പും സംഘം കവര്‍ന്നു. ശേഷം ട്രാക്കിലൂടെ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘം ഇവിടെ നിന്ന് അരമണിക്കൂര്‍ ദൂരം ഒട്ടോറിക്ഷയില്‍ സഞ്ചരിച്ചതായും അവിടുന്ന് ട്രെയിന്‍ കയറി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടതായും ഹിലാല്‍ മൊഴി നല്‍കി.
അരമണിക്കൂര്‍ ഓട്ടോയില്‍ യാത്ര ചെയ്തുവെന്ന മൊഴി ലഭിച്ചതിലൂടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലിസ്.
ഡല്‍ഹി സീമാപുരി കോളനി കേന്ദ്രീകരിച്ചാണു ബംഗ്ലാദേശികളായ കവര്‍ച്ചാസംഘം കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. അന്വേഷണസംഘം ഡല്‍ഹിയിലെത്തിയ വിവരമറിഞ്ഞ് ഹൗറയിലേക്ക് ട്രെയിനില്‍ പോകാനായി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിലാല്‍ പിടിയിലായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണു 18നും 40നും പ്രായമുള്ള യുവാക്കള്‍ ബംഗ്ലാദേശില്‍ നിന്നു ബംഗാള്‍ വഴി എത്തിയാണ് കവര്‍ച്ച നടത്തുന്നത്. സംഘാംഗങ്ങള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അതുവഴി മൊബൈല്‍ കണക്ഷനും എടുത്താണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും വീട്ടില്‍നിന്ന് ഇറക്കിവിട്ടു

Kerala
  •  14 days ago
No Image

തലസ്ഥാനത്തും പരിസരത്തും ലഹരിവേട്ട: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ

Kerala
  •  14 days ago
No Image

കേരളത്തില്‍ കാസ-ആര്‍എസ്എസ് വര്‍ഗീയ കൂട്ടുകെട്ട്; കര്‍ശന നടപടി വേണം; മുഖ്യമന്ത്രി 

Kerala
  •  14 days ago
No Image

1,500 പൗരന്മാർക്ക് റസിഡൻഷ്യൽ ഭൂമി അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  14 days ago
No Image

വിരമിക്കുന്നതിന് മുമ്പ് നീ എന്നിൽ തീർച്ചയായും ഒരു മുദ്ര പതിപ്പിച്ചു; കാൽ എറിഞ്ഞോടിച്ച താരത്തിന് വിരിമക്കൽ ആശംസകളുമായി പന്ത്

Cricket
  •  14 days ago
No Image

കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം;  പുലിപ്പല്ല് കേസ് അന്വേഷണത്തിൽ 

Kerala
  •  14 days ago
No Image

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം

Kerala
  •  14 days ago
No Image

മറന്നുവെച്ച മൊബൈൽ ഫോൺ യാത്രക്കാരിക്ക് തിരികെ നൽകി; ടാക്‌സി ഡ്രൈവറെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  14 days ago
No Image

തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

National
  •  14 days ago
No Image

ആന മോഷണം; ജയമതിയെ മോഷ്ടിച്ച് 27 ലക്ഷം രൂപയ്ക്ക് വിറ്റു; ഒടുവിൽ ബിഹാറില്‍ നിന്ന് ആനയെ രക്ഷപ്പെടുത്തി

crime
  •  14 days ago