HOME
DETAILS

നിയമ ലംഘകരെ കണ്ടെത്താന്‍ ഹജ്ജിനെത്തുന്നവരുടെ വിരലടയാളം പരിശോധിക്കും: ഹജ്ജ് സുരക്ഷാ മേധാവി

  
backup
August 10, 2017 | 6:59 PM

455454542-2

മക്ക: നിയമാനുസൃതമല്ലാതെ പുണ്യ ഭൂമികളില്‍ എത്തുന്നവരെ പിടികൂടാന്‍ വിരലടയാളം പരിശോധിക്കുമെന്നു സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് കമാണ്ടറും ഹജ്ജ് സുരക്ഷാ സേനാ മേധാവിയുമായ ജനറല്‍ ഖാലിദ് അല്‍ ഹര്‍ബി വ്യക്തമാക്കി. അനുമതി പത്രം (തസ്‌രീഹ്) ഇല്ലാതെ ഹജ്ജിനെത്തുന്നവരെ കണ്ടെത്തുന്നതിന് സ്വദേശികളുടെയും വിദേശികളുടെയും വിരലടയാളങ്ങള്‍ പരിശോധിക്കും. മൊബൈല്‍ വിരലടയാള ഉപകരണം വഴിയായിരിക്കും തത്സമയ പരിശോധന നടക്കുക.

അനുമതിപത്രമില്ലാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവസാന നിമിഷം അറഫയിലേക്ക് നുഴഞ്ഞു കയറുന്നത് തടയാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് അറഫാ ദിനം അവസാനിക്കുന്നത് വരെ മക്കയുടെ പ്രവേശന കവാടങ്ങളിലും പുണ്യ സ്ഥലങ്ങളിലെക്കുള്ള റോഡുകളിലും ശക്തമായ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷക്ക് ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷാ സൈന്യം അതീവ ജാഗ്രതയിലാണെന്നും അല്‍ഹര്‍ബി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  4 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  4 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  4 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  4 days ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  4 days ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  4 days ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  4 days ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  4 days ago