നിയമ ലംഘകരെ കണ്ടെത്താന്‍ ഹജ്ജിനെത്തുന്നവരുടെ വിരലടയാളം പരിശോധിക്കും: ഹജ്ജ് സുരക്ഷാ മേധാവി
മക്ക: നിയമാനുസൃതമല്ലാതെ പുണ്യ ഭൂമികളില്‍ എത്തുന്നവരെ പിടികൂടാന്‍ വിരലടയാളം പരിശോധിക്കുമെന്നു സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് കമാണ്ടറും ഹജ്ജ് സുരക്ഷാ സേനാ മേധാവിയുമായ ജനറല്‍ ഖാലിദ് അല്‍ ഹര്‍ബി വ്യക്തമാക്കി. അനുമതി പത്രം (തസ്‌രീഹ്) ഇല്ലാതെ ഹജ്ജിനെത്തുന്നവരെ കണ്ടെത്തുന്നതിന് സ്വദേശികളുടെയും വിദേശികളുടെയും വിരലടയാളങ്ങള്‍ പരിശോധിക്കും. മൊബൈല്‍ വിരലടയാള ഉപകരണം വഴിയായിരിക്കും തത്സമയ പരിശോധന നടക്കുക.
അനുമതിപത്രമില്ലാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവസാന നിമിഷം അറഫയിലേക്ക് നുഴഞ്ഞു കയറുന്നത് തടയാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് അറഫാ ദിനം അവസാനിക്കുന്നത് വരെ മക്കയുടെ പ്രവേശന കവാടങ്ങളിലും പുണ്യ സ്ഥലങ്ങളിലെക്കുള്ള റോഡുകളിലും ശക്തമായ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സുരക്ഷക്ക് ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷാ സൈന്യം അതീവ ജാഗ്രതയിലാണെന്നും അല്‍ഹര്‍ബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."