HOME
DETAILS
MAL
ഫോട്ടോ അനാച്ഛാദനം ചെയ്തു
backup
August 09 2016 | 22:08 PM
തേഞ്ഞിപ്പലം: രാജ്യത്ത് കൊലപാതകങ്ങളും ദലിത് പീഡനങ്ങളും വര്‍ധിച്ചുവരുന്നതായി ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫോറം ഓഫിസില്‍ ചിത്രകാരന് സന്തോഷ് മിത്ര വരച്ച മഹാത്മാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടര മാസത്തിനുള്ളില്‍ 48 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിയന്‍ തത്വസംഹിതകളില്‍ നിന്ന് അകന്നുപോകുന്ന ഒരു വിഭാഗത്തിന്റെ പോക്ക് ആശങ്കയോട്കൂടി മാത്രമേ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ടി.ജെ മാര്ട്ടിന്, ജനറല്‍ സെക്രട്ടറി കെ.എഫ് മനോജ്, കാംപസ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഫിലിപ്പ് പാറക്കല്‍, ലൈജുപീറ്റര്, കെ സുരേഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."