പൊലിസിന്റെ സന്നദ്ധസേനക്ക് തുടക്കം
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പൊലിസിന് കീഴില്‍ രൂപവല്‍ക്കരിക്കുന്ന സന്നദ്ധ സേനയിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി. 50 തൊഴില്‍ മേഖലകളിലെ 300 പേരടങ്ങുന്ന സന്നദ്ധ സേനയാണു രൂപവല്‍ക്കരിക്കുന്നത്. മേഖലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ സന്നദ്ധസേനയില്‍ അംഗങ്ങളായി. ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ഡോക്ടര്‍മാരില്‍നിന്ന് സമ്മതപത്രം ഏറ്റുവാങ്ങി. ഡോക്ടര്‍മാരായ മനു മാത്യു, അഞ്ജു ടി. തോമസ്, രമിത, സത്യജന്‍, കെ.കെ ആതിര, കെ. നിമിഷ എന്നിവരാണു സന്നദ്ധ സേനയില്‍ അംഗങ്ങളായത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലിസിനൊപ്പം പ്രവര്‍ത്തിക്കുന്ന സംഘത്തെയാണു വാര്‍ എന്ന സേനയില്‍ നിയോഗിക്കുന്നത്. നഗരസഭ, ചെങ്ങളായി പഞ്ചായത്ത് എന്നിവിടങ്ങളിലെ താമസക്കാരായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു താല്‍പര്യമുള്ളവര്‍ക്ക് സേനയില്‍ അംഗമാകാം. അപേക്ഷാഫോറം പൊലിസ് സ്റ്റേഷന്‍, നഗരസഭ, പഞ്ചായത്ത്, വില്ലേജ് ഓഫിസ്, ജനപ്രതിനിധികള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. സേനാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യൂനിഫോമും നല്‍കും. ചടങ്ങില്‍ എസ്.ഐ സി. പ്രകാശന്‍ അധ്യക്ഷനായി. എസ്.ഐ കെ.വി രഘുനാഥ്, എ.എസ്.ഐ നാരായണന്‍, സി.പി.ഒ നൗഷാദ് കീത്തേടത്ത്, പി. മനൂപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."