HOME
DETAILS

മൂന്നാം മുന്നണി നീക്കം ശക്തമാക്കി മമതയും കെ.സി.ആറും

  
backup
December 24 2018 | 07:12 AM

national-mamatha-kcr-bond

ഹൈദരാബാദ്: എന്‍.ഡി.എ, യു.പി.എ മുന്നണികളെ തള്ളി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി മമത ബാനര്‍ജിയും ചന്ദ്രശേഖര്‍ റാവുവും. തെലങ്കാന നിയസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ.സി.ആര്‍ നീക്കം ശക്തമാക്കിയത്. കോണ്‍ഗ്രസുമായി അതൃപ്തി പ്രകടിപ്പിക്കുന്ന എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒപ്പം കൂട്ടാനാണ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സഖ്യം ലക്ഷ്യമിട്ട് ഞായറാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി കൂടിക്കാഴ്ച നടത്തിയ റാവു അടുത്ത ആഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കൊല്‍ക്കത്തയിലെത്തി കാണും.

അത് കഴിഞ്ഞ് ഉത്തര്‍പ്രദേശിലെത്തി മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിനേയും മായാവതിയേയും കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞായറാഴ്ച വിശാഖപട്ടണത്തെ രാജശ്യാമള ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് ചന്ദ്രശേഖര റാവു മൂന്നാം മുന്നണി ചര്‍ച്ചയ്ക്കായി ഒഡീഷയിലേക്ക് പോയത്. നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തി. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നവീന്‍ പട്‌നായിക് പക്ഷേ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര മുന്നണിയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്കൊപ്പം നിന്ന നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാ ദള്‍ (ബി.ജെ.ഡി) ഉപരാഷ്ട്രതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തേയായിരുന്നു പിന്തുണച്ചിരുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ- യു.പി.എ മുന്നണികള്‍ വ്യക്തമായ ഭൂരിപക്ഷം നേടില്ലെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍. ഈ സാഹര്യത്തില്‍ ഒരു മൂന്നാം മുന്നണി നിര്‍ണായക ശക്തിയാകും.

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതില്‍ മമതാ ബാനര്‍ജിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  15 days ago
No Image

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

National
  •  15 days ago
No Image

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

International
  •  15 days ago
No Image

യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്

uae
  •  15 days ago
No Image

മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?

uae
  •  15 days ago
No Image

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Kerala
  •  15 days ago
No Image

കുവൈത്ത് ദേശീയ ദിനാഘോഷം, ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തം

Kuwait
  •  15 days ago
No Image

മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്

Kerala
  •  15 days ago
No Image

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു

uae
  •  15 days ago
No Image

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട

Kerala
  •  15 days ago