ഹാജിമാരുടെ പ്രതിരോധ കുത്തിവയ്പ്പ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു
മക്ക: ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധപ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന നിര്‍ദേശങ്ങള്‍ സഊദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. സഊദിക്കകത്തു നിന്നു ഹജ്ജിനെത്തുന്നവര്‍ രണ്ടണ്ടും വിദേശങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ നാലും കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കണം. കുത്തിവയ്പ്പിനുള്ള സൗകര്യം രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
സ്വദേശ, വിദേശ തീര്‍ഥാടകര്‍ നിര്‍ബന്ധമായും മെനിഞ്ചൈറ്റിസ്, പകര്‍ച്ചപ്പനി എന്നിവ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പ് എടുത്തിരിക്കണം. മെനിഞ്ചൈറ്റിസിനുള്ള 10 ദിവസം മുന്‍പ് എടുക്കണം.
പകര്‍ച്ചപ്പനിക്കെതിരേയുള്ള കുത്തിവയ്പ്പ് ഹജ്ജിന് രണ്ടണ്ടാഴ്ച മുന്‍പും എടുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ കുത്തിവയ്പ്പ് എടുത്തെണ്ടന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ സഊദിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. മഞ്ഞപ്പനിബാധയുള്ള രാജ്യങ്ങളിലെ തീര്‍ഥാടകര്‍ ഇതിനുള്ള കുത്തിവയ്പ്പും പിള്ളവാതം കണ്ടെണ്ടത്തിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇതിനുള്ള പ്രതിരോധകുത്തിവയ്പ്പും എടുക്കണം.
10 വര്‍ഷത്തെ പ്രതിരോധ ശക്തിയുള്ള മഞ്ഞപ്പനി കുത്തിവയ്പ്പ് സഊദിയില്‍ എത്തുന്നതിന്റെ 10 ദിവസം മുന്‍പും പിള്ളവാതമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ യാത്രയുടെ നാലാഴ്ച മുന്‍പും ഇതിനുള്ള പ്രതിരോധ കുത്തിവയ്പ്പും എടുത്തിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."