HOME
DETAILS
MAL
ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോക്ടര്‍ക്ക് സസ്പെന്ഷന്
backup
August 14 2017 | 01:08 AM
ഗൊരഖ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ബി.ആര്.ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ അഹമ്മദിനെ അനുമതിയോടെ ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 79 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്.
കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി സിലിണ്ടറുകള്‍ വാങ്ങി നല്കിയ കഫീല്‍ അഹമ്മദിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സസ്പെന്ഷന് ഉത്തരവും വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."