HOME
DETAILS

കേരളത്തിലെ വികസനത്തിന് അറിവും വിദ്യാസമ്പന്നതയുമുള്ള കോണ്‍ട്രാക്ടര്‍മാര്‍ രംഗത്ത് വരണമെന്ന് മന്ത്രി ജി. സുധാകരന്‍

  
backup
December 28, 2018 | 5:54 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85

 

മണ്ണാര്‍ക്കാട്: വളര്‍ന്നുവരുന്ന കേരളത്തിന്റെ വികസനത്തിന് അറിവും വിദ്യാസമ്പന്നതയുമുള്ള കോണ്‍ട്രാക്ടര്‍മാര്‍ രംഗത്തുവരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കല്ലടി എം.ഇ.എസ് കോളജ് പയ്യനെടം റോഡിന്റെ നിര്‍മാണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോടി 42 ലക്ഷം രൂപയില്‍ നിര്‍മിക്കുന്ന കോളജ് പയ്യനടം റോഡ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് നിര്‍മിക്കുന്നത്. നിലവിലുള്ള കോണ്‍ട്രാക്ടിങ് സംവിധാനത്തില്‍ വലിയ മാറ്റം വരാനുണ്ടെന്നും ഗുണമേന്മയുള്ള നിര്‍മാണങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള പുതിയ കോണ്‍ട്രാക്ടര്‍മാര്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ മണ്ണാര്‍ക്കാട് മണ്ഡലം മുന്‍പന്തിയില്‍ ആണെന്നും ഈ സര്‍ക്കാരിനെ ഭരണകാലയളവില്‍ മാത്രം 250 കോടിയുടെ വികസനമാണ് മണ്ഡലത്തില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഉദ്ഘാടന വേദിയില്‍ എത്തിയത്. ചടങ്ങില്‍ അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ് മുഖ്യാതിഥിയായി. ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ എം.കെ സുബൈദ, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ കോളശ്ശേരി, സീമ കൊങ്ങശ്ശേരി, പി. ഉഷ, മുസ്തഫ വരോടന്‍, മഞ്ജു തോമസ്, കെ.പി ഹംസ, കെ.സി അബ്ദുറഹ്മാന്‍, രാജന്‍ ആമ്പടത്തു, ജോസ് കൊല്ലിയില്‍, കുഞ്ഞിരാമന്‍, സിറാജുദ്ദീന്‍, സുരേഷ് കുമാര്‍, എ.കെ അബ്ദുല്‍ അസീസ്, രാമചന്ദ്രന്‍ മാസ്റ്റര്‍, അന്‍സാരി മാസ്റ്റര്‍ സംബന്ധിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി ബിനു സ്വാഗതവും പൊതുമരാമത്ത് എക്‌സി. എന്‍ജിനീയര്‍ പി. ശ്രീലേഖ നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: ചിറക്കല്‍പടി കാഞ്ഞിരപ്പുഴ റോഡിന്റെ നിര്‍മാണോദ്ഘാടനം നടന്നു. കിഫ്ബിയില്‍ നിന്നും 30.26 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. എട്ട് കിലോമീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള റോഡിന്റെ അടിത്തറ ബലപ്പെടുത്തി ഏഴ് മീറ്റര്‍ വീതിയില്‍ ബി.എം ആന്‍ഡ് ബി.സി പ്രവര്‍ത്തിയാണ് നടത്തുന്നത്. ഓവു പാലങ്ങളും സംരക്ഷണ ഭിത്തികളും ഇതിലുള്‍പ്പെടും.
പുതിയകാലം പുതിയ നിര്‍മാണം എന്ന ആശയത്തില്‍ ആധുനികരീതിയിലുള്ള ഡിസൈന്‍ റോഡാണ് നിര്‍മിക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പര്യം കൊടുക്കുന്ന സര്‍ക്കാറാണ് നിലവില്‍ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സൂപ്രണ്ടിംങ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് ഇ.ജി വിശ്വ പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ഷംസുദ്ദീന്‍, സി.കെ ജയശ്രീ, സി. അച്യുതന്‍, സീമ കൊങ്ങശ്ശേരി, വി. രത്‌നാവതി, അരുണ്‍ ഒലിക്കല്‍, രുഗ്മിണി രാമചന്ദ്രന്‍, കെ.പി മൊയ്തു, മണികണ്ഠന്‍ പൊറ്റശ്ശേരി, ടി.കെ റഷീദ സംബന്ധിച്ചു. വി.വി ബിനു സ്വാഗതവും പി. ശ്രീലേഖ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  14 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  14 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  14 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  14 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  14 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  14 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  14 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  14 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  14 days ago