HOME
DETAILS
MAL
അന്ധനായ ഗൃഹനാഥനില്നിന്ന് അമിത ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
backup
December 29 2018 | 06:12 AM
തിരൂര്‍: അന്ധനായ വ്യക്തിയില്‍നിന്ന് അമിത തുക ഈടാക്കുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ക്കെതിരേ നടപടി.
തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍ മീനടത്തൂര്‍ സ്വദേശി മഹേഷിന്റെ ലൈസന്‍സ് തിരൂര്‍ എം.വി. ഐ സാജു എ. ബക്കര്‍ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് തിരൂരില്‍ ട്രെയിനിറങ്ങിയ പെരുവഴിയമ്പലം സ്വദേശി ഷൗക്കത്തില്‍നിന്ന് അമിത തുക ഭീഷണിപ്പെടുത്തി വാങ്ങുകയും പരാതി കൊടുക്കാന്‍ വെല്ലുവിളിക്കുകയുമായിരുന്നുവെന്ന പരാതിയിലാണ് കര്‍ശന നടപടി.
ഷൗക്കത്ത് തിരൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.നാലു പേരും അന്ധരായ കുടുംബത്തിലെ ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത കുടുംബനാഥനായ ഷൗക്കത്തില്‍നിന്ന് കൂടുതല്‍ കൂലി ഈടാക്കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ മാധ്യമങ്ങള്‍വഴി വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശക്തമായ നടപടിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."