രാമായണ പാരായണത്തില്‍ പി.എന്‍ അനിലിന് റെക്കോര്‍ഡ്
എരുമപ്പെട്ടി: മുപ്പത് മണിക്കൂറിലധികം തുടര്‍ച്ചയായി രാമായണം പാരായണം ചെയ്ത് വേലൂര്‍ സ്വദേശി പി.എന്‍.അനില്‍ യൂണിവേഴ്സല്‍ നാഷ്ണല്‍ റെക്കോര്‍ഡിന് അര്‍ഹനായി. വിവിധ വൃത്തങ്ങള്‍ ചേര്‍ന്നുള്ള കിളിപ്പാട്ടില്‍ എല്ലാ കാണ്ഡങ്ങളും വൃത്തഭംഗികള്‍ തെറ്റാതെ ആലപിച്ചു കൊണ്ടാന്ന് അനില്‍ മുപ്പത് മണിക്കൂര്‍ പൂര്‍ത്തിയാക്കിയത്.ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിവാകരന് നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ ജൂറി വി.ടി.ജോളി ഫല പ്രഖ്യാപനം നടത്തി.സമാപന സമ്മേളനം മുന്‍ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിസണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷയായി.
നിരവധി സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. വെള്ളാറ്റഞ്ഞൂര്‍ പറമ്പില്‍ നാരായണന് എഴുത്തച്ചന്റെയും, നാരായണിക്കുട്ടി അമ്മയുടേയും മകനായ അനില്‍ ഇട്ടോണം സ്കൂളിലെ അധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമാണ്. ഡോ.രശ്മിയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."