HOME
DETAILS
MAL
ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്
backup
August 18 2017 | 01:08 AM
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
ജില്ലാ കലക്ടര്‍ വീണാ എന്‍. മാധവന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി. തഹസില്‍ദാറും വില്ലേജ് ഓഫിസറുമാണ് അന്വേഷണം നടത്തിയത്.
നഗരസഭയുടെ റവന്യൂ വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ ഇന്നലെയും പരിശോധന നടത്തി. മന്ത്രി തോമസ് ചാണ്ടിയും മകനും ചേര്‍ന്ന് റിസോര്‍ട്ടിനായി കായലും നിലവും കൈയേറിയെന്ന് വ്യാപക ആരോപണം ഉയരുകയും പ്രതിപക്ഷ കക്ഷികളടക്കം സമരവുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."