ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍
തൊടുപുഴ: ഡ്രൈവറെ കൊലപ്പെടുത്തി വാഹനം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 25 വര്‍ഷത്തിനുശേഷം പിടിയിലായി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ സുബയ്യതേവര്‍ തെരുവില്‍ സെവന്‍ആണ്ടി എന്ന് വിളിക്കുന്ന ശെല്‍വരാജനെ(57) ആണ് കമ്പംമെട്ട് പൊലിസ് പിടികൂടിയത്. ഉത്തമപാളയം തെക്കുതെരുവില്‍ എന്‍.എസ്.മരുതുനായകത്തിന്റെ മകന്‍ ബെഞ്ചമിന്‍ എന്ന ടാക്‌സി ഡ്രൈവറെയാണ് ശെല്‍വരാജും സംഘവും വാഹനം ഓട്ടംവിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. 1992 ജൂലായ് എട്ടിനാണ് കേസിനാസ്്പദമായ സംഭവം.
നെടുങ്കണ്ടത്ത് ടാക്‌സി ഡ്രൈവറായിരുന്ന ബെഞ്ചമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി, അവിടെനിന്ന് ഡിസ്ചാര്‍ജായ രോഗിയുമായി ഗണപതിപാലത്തേക്ക് ഓട്ടം പോകണമെന്ന് പറഞ്ഞ്് പ്രതികള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പുളിയന്‍മലയ്ക്ക് അടുത്ത് മാമ്മൂടിനുസമീപത്തുവച്ച് സംഘം, ഡ്രൈവറെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് ബെഞ്ചമിന്റെ മൃതദേഹം സമീപത്തെ ഏലത്തോട്ടത്തില്‍ തള്ളുകയും കെ.ആര്‍.ബി 3511 കാറുമായി കടന്നുകളയുകയുമായിരുന്നു. കേസില്‍ ഏഴുപേരടങ്ങുന്ന സംഘത്തെ പൊലിസ് പിടികൂടിയിരുന്നു. പിടിയിലായ ശെല്‍വരാജ് ഉള്‍പ്പെടെയുള്ളവര്‍ ഏതാനുംമാസം ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. കേസില്‍ ഒന്ന്, മൂന്ന്്, ആറ്, ഏഴ് പ്രതികളെ കൊലക്കുറ്റത്തിനും മോഷണത്തിനുമായി ശിക്ഷിക്കുകയും നാലും അഞ്ചും പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വിട്ടയക്കുകയും ചെയ്തിരുന്നു.
കേസില്‍ ശെല്‍വരാജന്‍ മാത്രമാണ് പടിയിലാവാനുണ്ടായിരുന്നത്. പ്രതി ഗൂഡല്ലൂരിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലിസ് അവിടെയെത്തി പിടികൂടുകയായിരുന്നു. കമ്പംമെട്ട് എസ്.ഐ ടോമി ജോസഫിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ അഭിലാഷ്, ജയന്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."