മണ്ണിന്റെ മഹത്വമറിഞ്ഞ് നാടെങ്ങും കര്‍ഷക ദിനാചരണം
കല്‍പ്പറ്റ; ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. കല്‍പ്പറ്റ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ആലി അധ്യക്ഷനായി.
മികച്ച സമ്മിശ്ര കര്‍ഷകനായ ഹംസ വി വട്ടതൊടികയെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസഫും മികച്ച നെല്‍ കര്‍ഷകനായ ഗോപാലന്‍ മാങ്ങവയലിനെ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എ.പി ഹമീദും ആദരിച്ചു.
മികച്ച വിദ്യാര്‍ഥി കര്‍ഷകനായ എന്‍.എസ്. എസ് സ്‌കൂള്‍ വിദ്യാര്‍ഥി വിഷ്ണുപ്രസാദിനെ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ അജിത ആദരിച്ചു. മികച്ച ക്ഷീര കര്‍ഷകനായ എം.എച്ച് നൈസാമിനെ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ജെ ഐസക്കും മികച്ച വനിത കര്‍ഷകയായ മീനാക്ഷി പുത്തൂര്‍വയലിനെ വാര്‍ഡ് കൗണ്‍സിലര്‍ പി ഹാരിസും ആദരിച്ചു.
കൂടാതെ കല്‍പ്പറ്റയിലെ വിവിധ സ്ഥാപനങ്ങള്‍ നല്‍കിയ ഉപഹാരങ്ങള്‍ ആദരിക്കപ്പെട്ട കര്‍ഷകര്‍ക്ക് കൈമാറി. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ആര്‍ രാധാകൃഷ്ണന്‍, ടി മണി, ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ് ഗിരിഷ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ബാവ അപ്പുകുട്ടി, മുഹമ്മദാലി, രാജേന്ദ്രന്‍, കെ.ടി യുസഫ്, എം.കെ സുധാകരന്‍, മാട്ടില്‍ അലവി, കൃഷി ഓഫിസര്‍ കെ.കെ രാമുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ഇന്ദിര അധ്യക്ഷയായി. മികച്ച സമ്മിശ്ര കര്‍ഷകനായ സി.എം രവീന്ദ്രന്‍, മികച്ച പട്ടിക വര്‍ഗ്ഗ പട്ടികജാതി കര്‍ഷകന്‍ രാധാകൃഷ്ണന്‍, മികച്ച യുവ കര്‍ഷകനായ സലിം എറസ്സന്‍, മികച്ച വനിത കര്‍ഷകയായ ഹാജറ നജീബ്, മികച്ച ക്ഷീര കര്‍ഷകനായ സി.എം അപ്പച്ചന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകനായ അജ്മല്‍, മികച്ച നെല്‍ കര്‍ഷകനായ ബേബി കൈപ്പട്ടല്‍ എന്നിവരെ ആദരിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. ഹനീഫ, ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സെയ്ത്, പൊഴുതന പഞ്ചായത്ത് മെംബര്‍ പി.സി അനില കുമാരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അച്ചപ്പന്‍, ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.എം സന്ധ്യ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ്, മെംബര്‍ എം.എം ജോസ്, സി.എച്ച്. മമ്മി, അബ്ദുല്‍ നാസര്‍ കാദിരി, ടി.കെ ഉമ്മര്‍, സി.എം ബാലന്‍, കെ.പി സെയ്ത്, ശിവരാമന്‍, ഡോ.സീന, കൃഷി ഓഫിസര്‍ ആരണ്യ, ജാന്‍സി സംസാരിച്ചു.
പടിഞ്ഞാറത്തറ: പഞ്ചായത്ത്, കൃഷിഭവന്‍, കാര്‍ഷിക വികസനസമിതി, പാടശേഖര സമിതികള്‍, കുരുമുളക് സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം നടത്തി. ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അധ്യക്ഷനായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ശണ്മുഖന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ഈന്തന്‍ ആലി, പഞ്ചായത്തംഗങ്ങളായ നസീമ പൊന്നാണ്ടി, ശാന്തിനി ഷാജി, ഉഷ വര്‍ഗീസ്, നൗഷാദ്, ബുശ്‌റ ഉസ്മാന്‍, ഹാരിസ് കണ്ടിയന്‍, ജോസഫ് പുല്ലുമാരിയില്‍, സതി വിജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രവീന്ദ്രന്‍, സി രാജീവന്‍, ജോണി നന്നാട്ട്, എം മുഹമ്മദ് ബഷീര്‍, കെ.പി വിനോദ്, കെ മൂസ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ വി സായൂജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ.എസ് ശിവദാസന്‍ നന്ദിയും പറഞ്ഞു.
മാനന്തവാടി: മാനന്തവാടി നഗരസഭയുടെയും കൃഷിഭവന്റെയും സംയുകതാഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാഘോഷം മാനന്തവാടി മുനിസിപ്പാലിറ്റി കമ്മ്യൂനിറ്റി ഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പ്രദീപാ ശശി അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ടി ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, മുഹമ്മദ് കടവത്ത്, ജേക്കബ് സെബാസ്റ്റ്യന്‍ സംസാരിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് കാലാവസ്ഥ വ്യതിയാനവും മാറിയ കൃഷിരീതിയും എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാറും നടന്നു.
മാനന്തവാടി: എടവക പഞ്ചായത്ത് കൃഷിഭവന്റെയും കര്‍ഷക സമതികളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മുടമ്പത്ത് സംരക്ഷണവല വിതരണ ഉദ്ഘാടനവും, കൃഷി ഓഫിസര്‍ കെ മമ്മുട്ടി പദ്ധതി വിശദീകരണവും നടത്തി. ജില്‍സണ്‍ തൂപ്പുംകര, ആഷമെജോ, ആമിന അവറാന്‍, ഫാത്തിമ ബീഗം, എം.പി വത്സന്‍, ബിന്ദു ജോണ്‍, മനു ജി. കുഴിവേലില്‍, കെ.പി ഗിരിജ, സി.പി ശശിധരന്‍, ഡോ: കെ.എസ് സുനില്‍, ഇന്ദിര പ്രേമചന്ദ്രന്‍, കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, സൈജു, കെ.എല്‍ മത്തായി സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: ശ്രേയസിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കാര്‍ഷിക സെമിനാറും മാതൃകാ കര്‍ഷകരെ ആദരിക്കലും നടത്തി. ചിങ്ങം ഒന്ന് മുതല്‍ തെങ്ങ് വര്‍ഷം ആയി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് മികച്ച ഇനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍.എസ് സജികുമാര്‍ ഉദ്ഘാടനം ചെയ്തു.
ശ്രേയസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അഡ്വ.ഫാ. ബെന്നി ഇടയത്ത് അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ മുഖ്യസന്ദേശം നല്‍കി. ശ്രേയസ് പ്രോജക്ട് ഓഫിസര്‍ പി.ബി ശശികുമാര്‍, കോഡിനേറ്റര്‍ ഷാന്‍സണ്‍ കെ.ഒ എന്നിവര്‍ സംസാരിച്ചു. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ് സുസ്ഥിര കൃഷി എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. ഷാജി മാങ്കൂട്ടത്തില്‍, ആലീസ് മാങ്കൂട്ടത്തില്‍, കുള്ളന്‍ പുതുവീട് എന്നീ മാതൃകാ കര്‍ഷകരെ ആദരിച്ചു.
കണിയാമ്പറ്റ: കര്‍ഷക ദിനത്തില്‍ കണിയാമ്പറ്റ ജി.യു.പി. സ്‌കൂളില്‍ കണിയാമ്പറ്റയിലെ മികച്ച കര്‍ഷകന്‍ ഹമീദിനേയും ജില്ലയിലെ മികച്ച കുട്ടി കര്‍ഷകക്കുള്ള അവാര്‍ഡ് നേടിയ കണിയാമ്പറ്റ ജി.യു.പി. സ്‌കൂളിലെ അനീനയെയും തൈകള്‍ നല്‍കി ആദരിച്ചു. പ്രധാനാധ്യാപിക ചിന്നമ്മ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. പൈലി മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ഷകദിന സന്ദേശം നല്‍കി.
കാട്ടിക്കുളം: തിരുനെല്ലി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്‍ കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. സാലി വര്‍ഗീസ്, കെ അനന്തന്‍ നമ്പ്യാര്‍, വി.എ ഗോപി, കെ സിജിത്ത്, ധന്യ ബിജു, കെ.ടി ഗോപിനാഥന്‍, പി.എല്‍ ബാവ, പി.ജെ സണ്ണി, ടി അനില്‍കുമാര്‍, സി.കെ ശങ്കരന്‍, റഷീദ് തൃശ്ശിലേരി, ഉണ്ണികൃഷ്ണന്‍ തൃശ്ശിലേരി, സി.കെ പുരുഷോത്തമന്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ എ.ടി ബിനോയ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സുഭാഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."