ഒറ്റരാത്രി കള്ളന് കയറിയത് എട്ടു വീടുകളില്‍
കുന്ദമംഗലം: ആനപ്പാറ, കുന്ദമംഗലം ഭാഗങ്ങളില്‍ നടന്ന മോഷണത്തില്‍ ഒന്‍പതര പവനും 35,000 രൂപയും നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെയാണ് ആനപ്പാറയിലെയും പരിസര പ്രദേശങ്ങളിലെയും എട്ടു വീടുകളില്‍ മോഷണശ്രമമുണ്ടായത്. ആനപ്പാറ പ്രസുന്ധരയില് പ്രമീളയുടെ വീട്ടില്‍നിന്ന് ഒന്‍പതര പവനും 35000 രൂപയും നഷ്ടപ്പെട്ടു. കുന്ദമംഗലം എ.കെ.വി െ്രെഡവിങ് സ്കൂള്‍ ഉടമ മുനീറിന്റെ വീട്ടില്‍നിന്ന് കാല് പവന് സ്വര്‍ണവും കവര്‍ന്നു.
കുറുക്കന്‍കുന്നുമ്മല്‍ ആലി ഹാജി, കുഞ്ഞാപ്പ, കിഴക്കെ തണ്ടാംവീട്ടില് റഹീം, ചോയിമഠത്തില്‍ ഉമ്മര്‍ ഷരീഫ്, മുങ്ങോളി ചാലില്‍ മുഹമ്മദ്, പി.എച്ച്.സി ജീവനക്കാരി ജിഷയുടെ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍, അസി. കമ്മിഷണര്‍ പൃഥ്യിരാജ്, കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥന് എന്നിവരും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥനാണ് അന്വേഷണ ചുമതല. ആറുമാസം മുന്‍പ് കുന്ദമംഗലത്തും കാരന്തൂരിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചപ്പോള്‍ പൊലിസും നാട്ടുകാരും കനത്ത ജാഗ്രത പാലിച്ചിരുന്നു.
ഇതോടെ മോഷ്ടാക്കള്‍ ഉള്‍വലിയുകയായിരുന്നു. എന്നാല്‍ ഇത്രയും വീടുകളില്‍ ഒരേദിവസം മോഷണ ശ്രമമുണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒറ്റരാത്രി ഇത്രയും വീടുകളില്‍ മോഷണം നടന്നത് പൊലിസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതിനാലാണെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."