ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം ഉദ്ഘാടനം സെപ്തംമ്പര്‍ 9ന്
പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം അടുത്ത മാസം ഒമ്പതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ നിര്‍മാണം നാല് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നുവെങ്കിലും പൊതുമരാമത്ത് വിഭാഗവും കൊച്ചി നഗരസഭയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉദ്ഘാടനം നീണ്ടു പോകുകയായിരുന്നു.
പാലത്തില്‍ നിന്ന് നൂറു മീറ്റര്‍ ദൂരമുള്ള അനുബന്ധ റോഡിന്റെ അറ്റത്തുള്ള കല്‍വര്‍ട്ട് നഗരസഭയുടെ കീഴിലായതിനാല്‍ ഇതിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച തര്‍ക്കമാണ് കാരണം. തുടര്‍ന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഇടപെടലാണ് പാലം തുറക്കുന്നതിന് വഴിതെളിഞ്ഞത്.
അറുപത്തിനാല് കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ആലപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് തോപ്പുംപടി ഒഴിവാക്കി കൊച്ചി തുറമുഖത്തേക്കും എറണാകുളം നഗരത്തിലേക്കും എത്തിപ്പെടാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."