സംഘ്പരിവാര്‍ - പൊലിസ് കൂട്ടുകെട്ടിനെതിരേ 'സംരക്ഷണ പോരാട്ടം' നാളെ
കോഴിക്കോട്: സംഘ്പരിവാര്‍ - പൊലീസ് കൂട്ടുകെട്ടിനെതിരേ മുസ്്ലിംലീഗ് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ 'സംരക്ഷണ പോരാട്ടം' സംഘടിപ്പിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി എ മജീദ് കണ്ണൂരിലും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തൃശൂരിലും പരിപാടി ഉദ്ഘാടനം ചെയ്യും.
ഇന്ന് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടക്കുന്ന വിളംബര ജാഥകളിലും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനമുന്നേറ്റം തീര്‍ക്കും.
സംസ്ഥാനത്തെ 13 ജില്ലകളിലും 26നും കോട്ടയത്ത് 28നുമാണ് മഹാസംഗമങ്ങള്‍ നടക്കുക. സംസ്ഥാന മുസ്ലിം ലീഗ് ഭാരവാഹികള്‍, എം.എല്‍.എ മാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."