HOME
DETAILS

സ്വകാര്യത കാക്കാന്‍ നീതിപീഠമുണ്ട്

  
backup
August 24 2017 | 23:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf

ആശങ്കനിറഞ്ഞ വര്‍ത്തമാന പരിതഃസ്ഥിതിയില്‍ ഇന്നലെയുണ്ടായ സുപ്രിംകോടതി ഒമ്പതംഗ ബെഞ്ചിന്റെ സുപ്രധാന വിധി ഇന്ത്യന്‍ന ജനാധിപത്യത്തിന് ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം സമ്മാനിക്കുന്നതായി. സ്വകാര്യത മൗലികാവകാശം തന്നെയാണെന്നാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടനയുടെ സംരക്ഷണത്തിനു സുപ്രധാന ഭരണഘടനാ സ്ഥാപനമായ നീതിപീഠം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ഈ വിധി.
വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച സുപ്രിംകോടതിയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണത്. സുപ്രിംകോടതിയുടെ മുന്‍കാലത്തെ രണ്ടു വിധികളെ റദ്ദാക്കുകയാണു പുതിയ വിധി. 1954 ല്‍ ആറംഗ ഭരണഘടനാ ബെഞ്ചും 1962 ല്‍ എട്ടംഗ ഭരണഘടനാ ബെഞ്ചും പുറപ്പെടുവിച്ചിരുന്ന സ്വകാര്യത മൗലികാവകാശമല്ല എന്നു വിധിച്ചിരുന്നു. അവ ഇതോടെ ദുര്‍ബലമായിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാറിന്റെ പല ഫാസിസ്റ്റ് നടപടികള്‍ക്കുള്ള കനത്ത പ്രഹരമായിരിക്കുകയാണ് സുപ്രിംകോടതിയുടെ ചരിത്രവിധി. 1954 ല്‍ നിന്നും 62 ല്‍ നിന്നും കാലം ഏറെ മാറിയെന്നു സുപ്രിംകോടതി തിരിച്ചറിഞ്ഞുവെന്നതാണ് ഈ വിധി പ്രസ്താവത്തിന്റെ സവിശേഷത. ആധാറിനെ സംബന്ധിച്ചു നിലവിലുള്ള ഇരുപതോളം കേസുകളുടെ വിചാരണയെ സുപ്രിംകോടതി വിധി ഇനി സാരമായി ബാധിക്കും.
ആധാര്‍ നിരവധി പൗരാവകാശങ്ങളെ ലംഘിക്കും വിധം ഇതിനകംതന്നെ ബന്ധിപ്പിക്കപ്പെട്ടതാണ്. അതിന്റെയെല്ലാം തുടര്‍പ്രവര്‍ത്തനങ്ങളെയും ഈ വിധി ബാധിക്കും. പൗരനെ സംബന്ധിച്ചിടത്തോളം ഈ വിധി ഏറ്റവുമധികം പ്രസക്തമാവുന്നത് ആധാറിലൂടെ അവന്റെ സ്വകാര്യത ചോര്‍ത്തപ്പെടുന്നതും നവമാധ്യമങ്ങളിലൂടെ വ്യക്തികള്‍ ഇതര വ്യക്തികളെ വ്യക്തിഹത്യ നടത്തുന്നതും ഫോട്ടോകള്‍ പ്രദര്‍ ശിപ്പിച്ചു സമൂഹമധ്യത്തില്‍ അപമാനിതരാക്കുന്നതുമാണ്.
രണ്ടിനും സുപ്രിംകോടതി വിധി അവസാനം കുറിക്കുന്നുവെന്നത് ഏറെ ആഹ്ലാദകരമാണ്. 54 ലും 62 ലും ഇത്തരം പ്രതിസന്ധികള്‍ പൗരന്‍ അഭിമുഖീകരിച്ചിരുന്നില്ല. വിദേശരാഷ്ട്രങ്ങളിലൊന്നും പൗരന്റെ സ്വകാര്യതയിലേയ്ക്കു കടന്നുകയറാന്‍ ഭരണകൂടങ്ങളെ അവിടങ്ങളിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ആധാറിന്റെ മറവില്‍ പൗരന്റെ നിലനില്‍പുതന്നെ അപകടപ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്.
ഉച്ചക്കഞ്ഞിയുടെ കാര്യത്തില്‍ മുതല്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ വരെ അതു നീണ്ടു കിടക്കുന്നു. തീര്‍ച്ചയായും ഇതു പൗരന്റെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്താണു ആധാര്‍ പദ്ധതി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. അന്നു തന്നെ അതു വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. എന്നിട്ടും, അതൊന്നും വകവയ്ക്കാതെ ആധാര്‍ ഘട്ടംഘട്ടമായി പൗരന്റെ ഓരോ സ്വകാര്യതയെയും കവര്‍ന്നെടുത്തുകൊണ്ടു നടപ്പാക്കിക്കൊണ്ടിരിക്കുകയാണു ചെയ്തത്.
പൗരാവകാശങ്ങളെ തീര്‍ത്തും തകര്‍ക്കുന്ന അത്തരം നടപടികള്‍ക്ക് കോടതിയുടെ ഈ വിധിയിലൂടെ പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago