HOME
DETAILS
MAL
മാലിന്യം വലിച്ചെറിയല്‍; പരിശോധന ആരംഭിച്ചു
backup
August 25 2017 | 02:08 AM
പട്ടാമ്പി: ടൗണിലെ വിവിധ സ്ഥലങ്ങളിലും ഭാരതപുഴയിലും ഇരുളിന്റെ മറവില്‍ മാലിന്യം നിക്ഷേപിച്ച് പോകൂന്നവരെ പിടികൂടാന്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന കര്‍ശനമാക്കി.
ആരോഗ്യവിഭാഗം ഉള്‍പ്പെട്ട രണ്ട് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധനക്കാണ് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം നടന്ന രാത്രി പരിശോധനയില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നും വാഹനത്തില്‍ മാലിന്യം കൊണ്ട് വന്ന് നിക്ഷേപിച്ച രണ്ടു പേരെ അടക്കം മൊത്തം ആറ് പിടികൂടി. ഇവരില്‍ നിന്ന് 8000 രൂപ പിഴചുമത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, റഫീക്ക്, ഷംസീര്‍ പരിശോധനയില്‍ സംബന്ധിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."