ആയിരം അമ്മമാര്‍ക്ക് ഓണക്കോടി
കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി 1000 അമ്മമാര്‍ക്ക് ഓണക്കോടി നല്കുന്നു. 26 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണു വിവിധ കേന്ദ്രങ്ങളിലായി ഓണാഘോഷപരിപാടികളും ഓണക്കോടി വിതരണവും നടക്കുകയെന്നു ട്രസ്റ്റ് ചെയര്മാന് കെ. പ്രമോദ് അറിയിച്ചു.
എണ്‍പതിന്റെ നിറവിലെത്തിയ മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്കുള്ള കണ്ണൂരിന്റെ ആദരസമര്‍പ്പണവും ഇതോടനുബന്ധിച്ച് നടക്കും. ഇന്നുരാവിലെ ഒന്‍പതിന് ഐ.എം.എ ഹാളില്‍ ശര്‍ക്കര പായസ മല്‍സരത്തോടെ ട്രസ്റ്റിന്റെ ഓണാഘോഷം തുടങ്ങും.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സരള ഉദ്ഘാടനം ചെയ്യും. ഡോ. സുനിത ആര്. നായര്‍ സമ്മാനദാനം നിര്‍വഹിക്കും. നാളെ ഉച്ചയ്ക്ക് 12ന് മേലെചൊവ്വ പ്രത്യാശാ ഭവനില്‍ ഓണക്കോടി വിതരണം കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിക്കും.
ഇന്‍കംടാക്സ് അസി. കമ്മിഷണര്‍ കെ. സദാനന്ദന് മുഖ്യാതിഥിയാകും. 28നു വൈകുന്നേരം 3.30ന് പുഴാതി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓണക്കോടി വിതരണവും അയ്യങ്കാളി ജന്മദിനാഘോഷവും കഥാകൃത്ത് ടി. പദ്മനാഭന് ഉദ്ഘാടനം ചെയ്യും. 30നു രാവിലെ 10.30ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ എണ്‍പതിന്റെ നിറവില്‍ വയലാര്‍ജി തലമുറകളുടെ സ്നേഹാദരം പരിപാടിയും സ്നേഹവിരുന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
31ന് ഉച്ചയ്ക്ക് 12ന് തെക്കിബസാര്‍ മൈത്രി സദനത്തില്‍ ഓണക്കോടി വിതരണം വയലാര്‍ രവി എം.പി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം നാലിന് അഴീക്കോട് സാന്ത്വനം വയോജനസദനത്തില്‍ ഓണക്കോടി വിതരണം ഡി.വൈ.എസ്.പി പി.പി സദാനന്ദന് ഉദ്ഘാടനം ചെയ്യും. രണ്ടിനു രാവിലെ 10.30ന് അഴീക്കോട് ചാലിലെ ഗവ. വയോജന സദനത്തില്‍ നടക്കുന്ന ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പദ്മനാഭന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് ഓണക്കോടി വിതരണം പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."