ഗാന്ധിഭവനില്‍ പച്ചക്കറി വിളവെടുപ്പ് ഉത്സവം നടന്നു
പത്തനാപുരം: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി ഗാന്ധിഭവനില്‍ കൃഷിചെയ്ത ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം പത്തനാപുരം കൃഷി ഓഫിസര്‍ പി.ബി സരള ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന് കൃഷി ഓഫിസര്‍ ആര് ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അന്തേവാസികളും പ്രവര്‍ത്തകരും ചേര്‍ന്നാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് ചീര, മത്തന്‍, പാവല്‍, പടവലം, വഴുതന, വെണ്ട, ചേന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.
വിളവെടുത്ത പച്ചക്കറികള്‍ ആര് ജയലക്ഷ്യില് നിന്നും ഗാന്ധിഭവന് അസി. സെക്രട്ടറി ജി ഭുവനചന്ദ്രന് സ്വീകരിച്ചു.
പത്തനാപുരം അസിസ്റ്റന്റ് കൃഷി ഓഫിസര്‍ ആര് മനോജ്, ബ്ലോക്ക് ടെക്നോളജി മാനേജര്‍ ആര്.എസ് സൂര്യ, ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ബിനില്‍, സോഫിയ, ഗാന്ധിഭവന് ചീഫ് ജനറല്‍ മാനേജര്‍ വിജയന് ആമ്പാടി, ജെ. ജയസേനന്, ഗാന്ധിഭവന് സ്പെഷ്യല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.ആര് സുധ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."