HOME
DETAILS

കിഫ്ബി വഴി 40000 കോടിയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം അനുമതി നല്‍കും

  
backup
August 27 2017 | 00:08 AM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%bf-40000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തിരം 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2,612 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസനം പോലും സ്വകാര്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍, ജനപക്ഷ ബദല്‍ എന്ന നിലയില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ മാതൃകയാണ് കിഫ്ബി.


കേരളത്തിന്റെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ വിവിധ വൈദ്യുതി പദ്ധതികള്‍ക്കായി 5,200 കോടി രൂപ, പൊതുമരാമത്ത് വകുപ്പിനായി 1,781 കോടി, വിവിധ ലൈറ്റ് മെട്രോകള്‍ക്കായി 272 കോടി, വ്യവസായ വകുപ്പിന് 1,700 കോടി, ഐ.ടി വകുപ്പിന് 351 കോടി, ജലവിഭവ വകുപ്പിന് 1,690 കോടി, ആരോഗ്യകുടുംബക്ഷേമ വകുപ്പിന് 968 കോടി, വിദ്യാഭ്യാസത്തിന് 678 കോടി, പ്രീമെട്രിക് ഹോസ്റ്റലിന് 74 കോടി, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് 45 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
കിഫ്ബിയെപ്പറ്റി ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ ദുരീകരിക്കാനും ധനപരമായ ഉറപ്പിനൊപ്പം വിശ്വാസ്യതയും അംഗീകാരവും നേടാനും ഒരുവര്‍ഷംകൊണ്ടുതന്നെ കഴിഞ്ഞു.


സീഡ് ക്യാപിറ്റല്‍ കോര്‍പ്പസായി കിഫ്ബിക്ക് നല്‍കിയ 2,438.42 കോടി രൂപയും മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനത്തില്‍നിന്ന് ലഭിച്ച് 493 കോടിരൂപയും പെട്രോളിയം ഉല്‍പന്ന സെസ്സിന്റെ 613 കോടിയുമടക്കം 3,600 കോടിയുടെ നിക്ഷേപ ഈട് കിഫ്ബിക്ക് ഉണ്ട്.


രാജ്യത്തു നിക്ഷേപസമാഹരണമേഖലയില്‍ നിലനില്‍ക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സാധ്യതകളും മനസിലാക്കി നീങ്ങിയാല്‍ മാത്രമേ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
സെബി (സെക്യൂരിറ്റീസ്് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ)യുടെ മുഴുവന്‍ സമയ അംഗമായ ജി.മഹാലിംഗം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. എബ്രഹാം കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago