തളിപ്പറമ്പില്‍ തെളിവെടുപ്പ് ഇന്ന്
പയ്യന്നൂര്‍: റിട്ട. സഹകരണ റജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും സ്വത്തും പണവും തട്ടിയെടുത്ത കേസിലും മുഖ്യപ്രതികളായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി ശൈലജയെയും ഭര്‍ത്താവ് പി. കൃഷ്ണകുമാറിനെയും കൊടുങ്ങല്ലൂരിലെയും തിരുവനന്തപുരത്തെയും തെളിവെടുപ്പിന് ശേഷം പയ്യന്നൂരിലേക്ക് തിരികെയെത്തിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തിയത്. അന്വേഷണ സംഘം ഇന്ന് പ്രതികളുമായി പരിയാരം അമ്മാനപ്പാറയിലും തളിപ്പറമ്പിലെ ബാലകൃഷ്ണന്റെ വീട്ടിലുമെത്തിച്ചു തെളിവുകള്‍ ശേഖരിക്കും. അമ്മാനപ്പാറയിലെ സ്ഥലത്ത് നിന്നു പ്രതികള്‍ ചെങ്കല്‍ ഖനനും നടത്തുന്നതിനും മരങ്ങള്‍ മുറിച്ച് വില്‍ക്കുന്നതിനും കരാര്‍ നല്കിയവരെയും സമീപവാസികളെയും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിക്കും. പയ്യന്നൂര്‍ പൊലിസ് കസ്റ്റഡി നടപടികള്‍ പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് തൃശ്ശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ പ്രതികളെ അറസ്റ്റ് ചെയ്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."