സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തുന്നു: കെ.പി.എ മജീദ്
കണ്ണൂര്‍: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തിയാണ് ഭരണം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘപരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ട റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിനോട് പൊലിസിന് മൃദുസമീപനമാണ്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തിയതിനെതിരേ കേസെടുത്തില്ല. ബ്രട്ടീഷ് രാജ്ഞിയെ സ്തുതിപാടുന്നതാണ് ദേശീയഗാനമെന്ന് പ്രസംഗിച്ച ശശികലക്കെതിരേയും പൊലിസ് കേസെടുത്തില്ല. സംഘപരിവാര്‍- പൊലിസ് കൂട്ടുകെട്ടാണ് ഇതോടെ വ്യക്തമാകുന്നത്.
ഹാദിയയെ സന്ദര്‍ശിക്കുന്നതിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലിസ് അനുവദിച്ചില്ല. എന്നാല്‍ സംഘപരിവാര്‍ നേതാക്കള്‍ക്കും രാഹുല്‍ ഈശ്വറിനും ഹാദിയയെ സന്ദര്‍ശിക്കുന്നതിന് പൊലിസ് സഹായം ചെയ്യുന്നു. മോദി സര്‍ക്കാറിനെ വിമര്‍ശിച്ചതിന് സമസ്ത നേതാക്കള്‍ക്കെതിരേ കാസര്‍കോട്ടും വയനാട്ടിലും കേസ് രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളാക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ് ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചക്ക് കാരണമായതെന്നും കെ.പി.എ മജീദ് പറഞ്ഞു.
ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. കരീം ചേലേരി, വി. പി വമ്പന്‍, എസ്. മുഹമ്മദ്, പി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍, പി.ഒ.പി മുഹമ്മദലി, യു.വി മുസാഹാജി, കെ.എ ലത്തീഫ്, വി.പി സൈനുദ്ദീന്‍, എന്‍.എ താഹിര്‍, സമീര്‍ പറമ്പത്ത്, എം.എ കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."