HOME
DETAILS

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ 25 ലക്ഷം രൂപയുടെ സാമഗ്രികള്‍ പുനരുജ്ജീവിപ്പിക്കും

  
backup
August 27 2017 | 03:08 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95-9

 

തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ സാമഗ്രികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള എന്‍.എസ്.എസ് ക്യാംപിനു താലൂക്ക് ആശുപത്രിയില്‍ തുടക്കമായി. പയ്യന്നൂര്‍ ഗവ. ഗേള്‍സ് റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് സ്‌കീം യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പുനര്‍ജനി ക്യാംപ് സംഘടിച്ചത്. നാഷണല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി.
ആശുപത്രികളിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത ബയോമെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഈ പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പുനരുജ്ജീവിപ്പിക്കും. വനിതാ പോളിടെക്‌നിക് കോളജിലെ നൂറില്‍പ്പരം വളണ്ടിയര്‍മാര്‍ വിദഗ്ദരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണു പുനരുജ്ജനി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.
25 ലക്ഷം രൂപയുടെ ആസ്തികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യമായാണ് ക്യാംപ് സംഘടിപിച്ചത്. ക്യാംപിന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ എ.വി സലിന്‍, എം. അനീഷ് കുമാര്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ ഇ.വി അനിഷ്മ കൃഷ്ണന്‍, കെ.വി ആതിര,കെ.പി രവിത, രോഷിനി രവീന്ദ്രന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ക്യാംപിന്റെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. നാരായണന്‍ അധ്യക്ഷനായി. വിമന്‍ സ് പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് യു. രാജേഷ് ആമുഖ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ നളിനി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ജെ.എച്ച് മനോജ്, ആശുപത്രി സ്റ്റാഫ് സെക്രട്ടറി കെ.പി വിശ്വനാഥന്‍, പോളിടെക്‌നിക് പി.ടി.എ സെക്രട്ടറി ടി. വേണുഗോപാല്‍, പ്രോഗ്രാം ഓഫിസര്‍മാരായ എം. അനീഷ് കുമാര്‍, എ.വി സലിന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago