ഗ്യാസ് ഏജന്‍സി ഓഫിസിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച്
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ഭാരത് ഗ്യാസ് എജന്‍സി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് പാനൂര്‍ ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അണിയാരത്തെ ഗ്യാസ് എജന്‍സിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി. നാസര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ അണിയാരം അധ്യക്ഷനായി. യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദലി, ടി.കെ ഹനീഫ്, എം.പി.കെ അയ്യൂബ്, ടി.കെ ഹാരിസ്, എം.ഒ.പി മഹബൂബ്, സാദിഖ് ഇട്ടലില്‍, റയീസുദ്ദീന് കരിയാട്, ആസഫ് എലാങ്കോട്, വി. ജാഫര്‍ സംസാരിച്ചു.
വി. റഫീഖ്, കെ.പി മന്ജൂര്, അര്‍ഷത്ത് മൂലക്കാല്‍, കെ. അന്‍സാര്‍, കെ.പി ഷാഫി, സി.എച്ച് നസീര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഉച്ചയോടെ ഭാരത് ഗ്യാസ്എജന്സി ഉടമകള്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
പാചകവാതകം തൂക്കം കുറവ് അന്വേഷിക്കുമെന്നും ബില്‍ തുകയില്‍ കൂടുതല്‍ ചാര്‍ജ് വേണ്ട, എജന്‍സിയുടെ എല്ലാ വാഹനങ്ങളില്‍ തൂക്കം നോക്കി യന്ത്രം സ്ഥാപിക്കും തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പു ലഭിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."