കലോത്സവത്തിലും ഹരിതചട്ടം
കൊല്ലം: മാലിന്യ മുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കലോത്സവത്തിലും ഹരിതചട്ടം.
കൊല്ലം വിമലഹൃദയ സ്‌കൂളില്‍ ഇന്നലെ നടന്ന സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവമാണ് ഹരിത ചട്ടങ്ങള്‍ക്ക് വിധേയമായി നടത്തി ശ്രദ്ധ നേടിയത്.
ജില്ലാ ശുചിത്വമിഷനാണ് കലോത്സവ സംഘാടക സമിതിയുടെയും അധ്യാപക സര്‍വിസ് സംഘടനകളുടെയും സഹകരണത്തോടെ ഇവിടെ ഹരിതചട്ടം നടപ്പാക്കിയത്.
മൂന്നു വേദികളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികളും 150ലേറെ അധ്യാപകരും പങ്കെടുത്ത കലോത്സവം മാലിന്യ മുക്തമാക്കുന്നതിനായി 50 ഹരിത സേനാംഗങ്ങള്‍ക്ക് ശുചിത്വമിഷന്‍ പരിശീലനം നല്‍കിയിരുന്നു.
ഭക്ഷണവും കുടിവെള്ളവും സ്റ്റീല്‍ പാത്രത്തിലും സ്റ്റീല്‍ ഗ്ലാസുകളിലുമാണ് വിതരണം ചെയ്തത്. പ്ലാസ്റ്റിക് കുപ്പിയിലുള്ള വെള്ളവും ഡിസ്‌പോസിബിള്‍ പാത്രങ്ങളിലുള്ള ഭക്ഷണവസ്തുക്കളും കലോത്സവ വേദിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാന്‍ പ്രവേശന കവാടത്തില്‍തന്നെ ഹരിത സേനാംഗങ്ങളെ നിയോഗിച്ചു.
മലിനീകരണം ഒഴിവാക്കിയതിനൊപ്പം മാലിന്യ മുക്ത കേരളത്തിന്റെ സന്ദേശം കൈമാറുവാനും സാധിച്ചതായി ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.സുധാകരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."