HOME
DETAILS

സൈന്യത്തില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: മുന്‍ സൈനികന്‍ പിടിയില്‍

  
backup
August 27 2017 | 20:08 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6-4

തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുന്‍ സൈനികന്‍ പിടിയില്‍. വിളപ്പില്‍ പേയാട് വിട്ടയം പൂവണം ലൈനില്‍ സ്വദേശി എസ്.ജയകുമാറിനെയാണ് (52) മിലിട്ടറി ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 21 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. താന്‍ ആര്‍മി ഓഫിസറായിരുന്നുവെന്നും അഞ്ചുലക്ഷം നല്‍കിയാല്‍ എഴുത്തുപരീക്ഷയില്‍ വിജയിപ്പിച്ച് ജോലി തരപ്പെടുത്തിത്തരാമെന്നും അയല്‍ക്കാരന്‍ വഴി യുവാക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജയകുമാറുമായി നേരിട്ട് സംസാരിച്ചപ്പോള്‍ പരീക്ഷാഫലം വന്നശേഷം മൂന്നുലക്ഷം വീതം നല്‍കിയാല്‍ മതിയെന്ന് യുവാക്കളെ അറിയിച്ചു. എഴുത്തുപരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ പ്രത്യേക ചിഹ്നം രേഖപ്പെടുത്തണമെന്നും ഇയാള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജൂലൈ 30ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എഴുത്തുപരീക്ഷയില്‍ നാലുപേരും പങ്കെടുത്തു. ഉത്തരക്കടലാസില്‍ പ്രത്യേക ചിഹ്നം രേഖപ്പെടുത്തുകയും ചെയ്തു. ഉത്തരക്കടലാസിലെ പ്രത്യേക ചിഹ്നം ശ്രദ്ധയില്‍പ്പെട്ട മിലിട്ടറി ഇന്റലിജന്റ്‌സ് വിഭാഗം നാല് യുവാക്കളെയും ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ജയകുമാറിന്റെ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതില്‍ മൂന്ന് യുവാക്കള്‍ സ്വന്തം പരിശ്രമത്തില്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് ജയകുമാറിനെ പിടികൂടാന്‍ മിലിട്ടറി ഇന്റലിജന്റ്‌സ് പദ്ധതി തയാറാക്കിയത്.
മൂവരും ജയകുമാറിനെ വിളിച്ച് തങ്ങള്‍ പരീക്ഷയില്‍ ജയിച്ചെന്നും തരാമെന്നുപറഞ്ഞ മൂന്നുലക്ഷം നല്‍കാമെന്നും പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍വച്ച് കാണാമെന്നും സമ്മതിച്ചു. ഇതിനേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്നോടെ എത്തിയ ജയകുമാറിനെ മിലിട്ടറി സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജയകുമാറിനെ തമ്പാനൂര്‍ പൊലിസിന് കൈമാറി.
സൈന്യത്തില്‍ ആരോഗ്യവകുപ്പിലെ സുബൈദാറായി 2015ലാണ് ജയകുമാര്‍ വിരമിച്ചത്. യുവാക്കളുടെ പരാതിയിലും തമ്പാനൂര്‍ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago