HOME
DETAILS
MAL
ആഭ്യന്തര തീര്‍ഥാടകര്‍ ദുല്‍ഹിജ്ജ 13നു മുന്‍പ് മിന വിടരുതെന്ന് നിര്‍ദേശം
backup
August 28 2017 | 00:08 AM
മക്ക: ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ ദുല്‍ഹിജ്ജ 13 കഴിയാതെ മിന വിടരുതെന്ന് അധികൃതരുടെ നിര്‍ദേശം.
സല്മാന് രാജാവിന്റെ ഉപദേശകനും മക്കാ ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണ നിലയില്‍ ആഭ്യന്തര ഹാജിമാര്‍ മൂന്നാം ദിവസത്തെ കല്ലേറും നിര്‍വഹിച്ചു മടങ്ങുന്നത് ദുല്‍ഹിജ്ജ 12നാണ്.
എന്നാല്‍ വിദേശ ഹാജിമാരും ഇതേസമയത്ത് തന്നെ പോകുന്നതിനാല്‍ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടാറുണ്ടണ്ട്. ഹറമിലെ തിരക്ക് കുറക്കുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."