HOME
DETAILS

കര്‍മഭൂമിയില്‍ നിന്ന് ഊര്‍ജം സംഭരിക്കലാണ് അറഫ

  
backup
August 31 2017 | 01:08 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8a%e0%b4%b0

അറഫ പ്രതിനിധാനം ചെയ്യുന്നത് രണ്ട് അറഫകളെയാണ് എന്നാണ് പ്രബലമായ പക്ഷം. ആദം(അ)ന്റെ അറഫയും ഇബ്്‌റാഹീം(അ)ന്റെ അറഫയും. ആദിമ മനുഷ്യരായ ആദം(അ), ഹവ്വാബീവി (റ) എന്നിവര്‍ ഭൂമിയിലെത്തിയ ശേഷം ആദ്യമായി കണ്ടുമുട്ടി, തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചത് അറഫയില്‍ വച്ചാണ്. ഇബ്്‌റാഹീമിന് ജിബ്്‌രീല്‍(അ) ഹജ്ജിന്റെ കര്‍മങ്ങള്‍ വിവരിച്ച് കൊടുത്ത് ഒപ്പം സഞ്ചരിക്കവെ ജിബ്്‌രീല്‍ (അ)'അറഫ്ത'(നീയറിഞ്ഞോ?)എന്ന് ചോദിച്ചു. ഇബ്്‌റാഹീം(അ) 'അറഫ്തു'(ഞാനറിഞ്ഞു) എന്ന് മറുപടി പറഞ്ഞു. ഇത് അറഫയില്‍ വച്ചായിരുന്നു.
ലോകത്തിന്റെ രണ്ട് പിതാക്കളാണ് ആദമും ഇബ്‌റാഹീമും. അവരെ രണ്ടു പേരെയും അറഫ പ്രതിനിധീകരിക്കുന്നു. മനുഷ്യരാശിയുടെ പിതാവാണ് ആദം. ലോകത്തെ സര്‍വജനങ്ങളും ആദമിന് മക്കളാണ്. കറുത്തവനും വെളുത്തവനും കുറിയവനും നീണ്ടവനും പാശ്ചാത്യനും പൗരസ്ത്യനും എല്ലാം ആദം സന്തതികളാണ്. പിതാവിന് മക്കളെല്ലാം തുല്യരാണ്. മാനവികതയുടെ സന്ദേശം അറഫയില്‍ ഉള്‍ക്കൊള്ളുന്നത് അങ്ങനെയാണ്. ആദം(അ) കര്‍മത്തിന്റെ പ്രതിരൂപമാണ്. യാചനയോട് കൂടിയാണ് ആദം(അ) ഭൂമിയിലെത്തിയത്. താന്‍ ഒന്നുമല്ലെന്നും നിസ്സഹായനാണെന്നുമാണ് അല്ലാഹുവിനോടുള്ള നിരന്തര യാചനയിലൂടെ ആദം(അ) ലോകത്തെ തെര്യപ്പെടുത്തിയത്. കര്‍മം കൊണ്ട് അത്ഭുതം തീര്‍ത്ത ആദം ആയുസ് മുഴുവന്‍ യാചിച്ചു. 300 വര്‍ഷം കരഞ്ഞുവെന്നാണ് ഇബ്‌നു ഹജര്‍ (റ) പറഞ്ഞത്. അറഫയിലെത്തിയ ആദം സന്തതി ദരിദ്രന്‍ ഭക്ഷണത്തിന് യാചിക്കുന്ന പോലെ സ്രഷ്ടാവിനോട് യാചിക്കുകയാണ്. പിതാവ് 300 കൊല്ലം കരഞ്ഞതിനെ അനുസ്മരിക്കുകയാണ് അറഫയിലെത്തിയ വിശ്വാസികള്‍. ആദമിന്റെ അറഫ മാനവിക സമൂഹത്തെ ഒന്നിച്ചിരുത്തി യാചിക്കുകയാണ്. നിസ്സഹായനായി, സ്രഷ്ടാവിന്റെ മുമ്പില്‍ വികാരനിര്‍ഭരനായി.
മനുഷ്യവംശത്തിന്റെ ദ്വിതീയ പിതാവായ ഇബ്‌റാഹീമിന്റെ അറഫ തിരിച്ചറിവിന്റെ അറഫയാണ്. നേരിന്റെ മാര്‍ഗത്തില്‍ സജ്ജരായി നിലകൊള്ളലാണ് ഇബ്‌റാഹീം നല്‍കുന്ന സന്ദേശം. സത്യത്തിന്റെ നിലനില്‍പ്പിനും ധര്‍മസംരക്ഷണത്തിനുമായുള്ള പോരാട്ടമാണ് ഇബ്‌റാഹീം നടത്തിയത്. യോദ്ധാവാണ് ഇബ്‌റാഹീം(അ). തെറ്റിനോട് ഒരിക്കലും സമരസപ്പെടാതെ ധര്‍മ സംരക്ഷണത്തിനായി നിലകൊണ്ട മഹാന്‍. ആ ഇബ്‌റാഹീമിന്റെ വംശത്തിലാണ് പില്‍ക്കാല പ്രവാചകരെല്ലാം. ജൂതമതവും ക്രിസ്തു മതവും ഹിന്ദു മതവും ഉള്‍പ്പെടെ മതങ്ങളെല്ലാം ഇബ്‌റാഹീമിനെ അംഗീകരിക്കുന്നവരാണ്. അനുയായികളുടെ കൈക്രിയകളില്‍ വന്ന അപചയങ്ങളൊഴിച്ചാല്‍ ബ്രഹ്മാവും ബ്രാഹ്മണ്യവും ആത്യന്തിക വിശകലനത്തില്‍ ഇബ്‌റാഹീമിലേക്കെത്തുന്നു.
നല്‍കപ്പെട്ട നാലു വേദങ്ങളും ഇബ്‌റാഹീമിന്റെ സന്തതികളിലാണ്. കര്‍മികളായ പുത്രന്‍മാരിലൂടെയാണ് ഈ മാറ്റങ്ങളത്രയും. ഇബ്‌റാഹീമിന്റെ ആറാം പൗത്രനായി വരുന്ന ഹസ്രത് മൂസ(അ)യ്ക്കാണ് ആദ്യ വേദമായ തൗറാത്ത് നല്‍കപ്പെട്ടത്. കര്‍മനൈരന്തര്യത്തിന്റെ പ്രതീകമായിരുന്നു മൂസ(അ). ഫറോവയുടെ മുഷ്‌കിനെതിരേ നേരിന്റെ മാര്‍ഗത്തില്‍ സജ്ജനായി നിലകൊണ്ട കര്‍മി. 1,000 വര്‍ഷത്തിനിപ്പുറം ദാവൂദ്(അ)നെ കാണുന്നു. അദ്ദേഹത്തിനാണ് രണ്ടാം വേദമായ സബൂര്‍ നല്‍കപ്പെട്ടത്.
ജാലൂതിന്റെ ധാര്‍ഷ്ട്യത്തിനെതിരേ നേരിന്റെ മാര്‍ഗത്തില്‍ കര്‍മ സജ്ജനായി ദാവൂദ് (അ) നിലകൊണ്ടു. പ്രപഞ്ചത്തിലെ സര്‍വവും സര്‍വര്‍ക്കും അവകാശപ്പെട്ടതാണെന്ന സന്ദേശം നല്‍കി. അപരന് അര്‍ഹമായ അവകാശങ്ങള്‍ നല്‍കാതെ അപഹരിക്കുന്ന പ്രവണത മാറ്റിമറിച്ചു. ഇബ്‌റാഹീമിന്റെ പരമ്പരയിലെ പൗത്രിയായി 2,000 വര്‍ഷത്തിനപ്പുറം തുഷാര ബിന്ദുവിനെയും തൂവെള്ള വസ്ത്രത്തെയും തോല്‍പ്പിക്കുമാര്‍ പതിവ്രതയായ മര്‍യം(റ)ന്റെ പുത്രന്‍ ഈസാ (അ)ന് മൂന്നാം വേദം നല്‍കപ്പെട്ടു. ധര്‍മിയാണെന്ന് മാത്രമല്ല ധര്‍മത്തിന്റെ സംസ്ഥാപനത്തിനായി അധര്‍മകാരികള്‍ അധര്‍മകാരികള്‍ക്കെതിരേ തിരിയുന്നതിനു പോലും എതിര്‍ത്തു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നായിരുന്നു ഈസ നല്‍കിയ സന്ദേശം.
അന്ത്യവേദം നല്‍കപ്പെട്ട മുഹമ്മദ് നബി (സ) ധര്‍മത്തിന്റെ സംസ്ഥാപകനായി ആധുനിക ചരിത്രകാരന്മാര്‍ പോലും അംഗീകരിച്ച കര്‍മിയാണ്. ഇബ്‌റാഹീമാണ് 2,500 വര്‍ഷങ്ങള്‍ക്ക് ശേഷം അറഫയെ പ്രോജ്വലിപ്പിച്ചത്. കര്‍മികളും ധര്‍മികളുമായ ഇബ്‌റാഹീമിന്റെ പിന്‍ഗാമികളിലാണ് നാല് വേദവും നല്‍കപ്പെട്ടതെന്ന് ചുരുക്കം. അറഫയില്‍ നടക്കുന്നത് ധര്‍മത്തിനായി കര്‍മഭൂമിയില്‍ സജ്ജരാകലാണ്. ഊര്‍ജം യാചനയാണ്. ധര്‍മത്തിന്റെ പിതാവാണ് മുഹമ്മദ് (സ്വ). സര്‍വ ധര്‍മവും മുഹമ്മദിലാണ് നിലകൊള്ളുന്നത്.
പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: 'അറഫാദിനത്തിലേതിനെക്കാള്‍ കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. ' ഈ ദിനത്തില്‍ അറഫയില്‍ സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല.
അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും 'എന്റെ അടിമകളെ നോക്കൂ. എല്ലാ വിദൂര സ്ഥലങ്ങളില്‍ നിന്നും ജടകുത്തി, പൊടി പിടിച്ച് ബലി സമര്‍പ്പിച്ച് അവര്‍ വന്നിരിക്കുന്നു'. പാപമോചനത്തിനായി യാചിക്കുന്നവര്‍ക്കാണത് കിട്ടുന്നത്. യാചനയുടെ പ്രതീകമാണിവിടെ പരാമര്‍ശിച്ച ജടകുത്തിയ മുടിയും പൊടിപിടിച്ച ശരീരവും. നിസ്സഹായനായി മനുഷ്യന്‍ കേഴുകയാണ്. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്....

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago