HOME
DETAILS

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍: ബോധവല്‍ക്കരണം അനിവാര്യമെന്ന്

  
backup
August 31 2017 | 06:08 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%89%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

തൃശൂര്‍: വലിപ്പം കുറഞ്ഞ ലൈഫ് ജാക്കറ്റ് അടക്കമുളള ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളെപ്പറ്റി മീന്‍പിടുത്ത തൊഴിലാളികളെ പരിചയപ്പെടുത്തുന്നതിനുതകും വിധം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളില്‍ പ്രദര്‍ശന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.ഏ.കൗശിഗന്‍ നിര്‍ദ്ദേശം നല്‍കി. തീരദേശ സുരക്ഷാ സമിതി, കടലോരം ജാഗ്രത സമിതി എന്നിവയുടെ സംയുക്ത യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നീന്തലറിയാത്ത മീന്‍പിടുത്ത തൊഴിലാളികളുടെ എണ്ണം ഏറിവരുന്ന  പശ്ചാത്തലത്തില്‍ മീന്‍ പിടുത്തതൊഴിലാളികള്‍ക്ക് നീന്തല്‍പരിശീലനം നല്‍കുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കാനും യോഗത്തില്‍ തീരുമാനമായി. തീരദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗ്യ സാധ്യതകള്‍ മത്സ്യതൊഴിലാളി മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസറുമായി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. തീരദ്ദേശ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളുണ്ടാവണം. കൂടുതല്‍ ജീവന്‍ രക്ഷാഉപകരണങ്ങള്‍ ലഭ്യമാക്കണം.രക്ഷാബോട്ടിന് ഇന്ധനമില്ലാത്ത അവസ്ഥ അവസാനിപ്പിക്കണമെന്നും അലോട്ട്‌മെന്റുകള്‍ കൃത്യ സമയത്ത് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തീരദ്ദേശ സുരക്ഷാ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഇല്ല എന്നത് കൊണ്ട് ജാഗ്രത കുറവുണ്ടാകരുതെന്നും സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗരൂകരാവണമെന്നും യോഗത്തില്‍ പങ്കെടുത്ത നാവികസേന കേരള മേധാവി ക്യാപ്റ്റന്‍ സുധീഷ് മാലിക് പറഞ്ഞു. അന്തര്‍ദ്ദേശീയ കപ്പല്‍ ചാലുകള്‍ കടന്ന് മീന്‍ പിടുത്തം നടത്തുന്നത് അപകടകരമാണെന്നും അപകടങ്ങളുണ്ടായാല്‍ ഇന്ത്യന്‍ ശിക്ഷ നിയമനുസരിച്ച് കേസെടുക്കാന്‍ പരിമിതികളുണ്ടെന്ന കാര്യം മീന്‍പിടുത്ത തൊഴിലാളികളെയും ബോട്ടുടമകളേയും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടലിലൂടെ ലഹരിവസ്തുക്കളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്നത് സംബന്ധിച്ച് കടലോര ജാഗ്രത സമിതികളും തീരരക്ഷാ സമിതിയുടെ ജാഗരൂകരാക്കണമെന്നും യോഗത്തെ അറിയിച്ചു. തീരദ്ദേശ രക്ഷാസേന അസിസ്റ്റന്റ് കമ്മാണ്ടന്റ് സി.വി.ടോമി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.സാജു, കൊടുങ്ങല്ലൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബിനു.ആര്‍, തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, തീരദ്ദേശ പോലീസ് ഉദ്യോഗസ്ഥര്‍, കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. യോഗത്തിന്റെ അജണ്ട മുന്‍കൂട്ടി മലയാളത്തില്‍ അംഗങ്ങളെ അറിയിക്കാനും തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

Kerala
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago