വിവരാവകാശ കമ്മിഷണര്‍മാരെ നിയമിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
കൊച്ചി: പി.ആര് ദേവദാസ്, എബി കുര്യാക്കോസ്, അങ്കത്തില്‍ അജയകുമാര്‍, റോയ്സ് ചിറയില്‍, അബ്ദുള്‍ മജീദ് എന്നിവരെ വിവരാവകാശ കമ്മിഷണര്‍മാരായി നിയമിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണിത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് വിവരാവകാശ കമ്മിഷണര്‍മാരായി ഇവരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിയമനം നടന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷവും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ നല്കിയ ഹരജിയില്‍ ഒരുമാസത്തിനുള്ളില്‍ നിയമനം നടത്താന്‍ 2016 സെപ്റ്റംബര്‍ ഒമ്പതിന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ മൂന്നംഗ സെലക്ഷന് സമിതിയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ എതിര്‍പ്പിനെ മറികടന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഇവര്‍ അഞ്ചുപേരെ ശുപാര്‍ശ ചെയ്തത്. അപേക്ഷകരില്‍ നിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയതിനെയാണ് വിഎസ് എതിര്‍ത്തത്. വി.എസിന്റെ എതിര്‍പ്പിനെ മറ്റംഗങ്ങള്‍ എങ്ങനെ മറികടന്നെന്ന് രേഖകളില്‍ വ്യക്തമല്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."